മുംബൈ: തടവിലിരിക്കെ മരിച്ച ഫാ. സ്റ്റാൻ സ്വാമിയുടെ മെഡിക്കൽ രേഖകൾ മഹാരാഷ്ട്ര സർക്കാർ ബോംബെ ഹൈകോടതിയിൽ സമർപ്പിച്ചു.ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കെ കഴിഞ്ഞയാഴ്ചയാണ് സ്റ്റാൻ സ്വാമി ജുഡീഷ്യൽ കസ്റ്റഡിയിൽ മരിച്ചത്. ജസ്റ്റിസുമാരായ എസ്.എസ്. ഷിൻഡെ, എൻ.ജെ. ജമാദാർ എന്നിവരടങ്ങിയ ബെഞ്ചിന് സ്വാമിയുടെ ഇതുവരെയുള്ള ചികിത്സയുടെ സമ്പൂർണ വിവരങ്ങൾ സമർപ്പിച്ചതായി ചീഫ് പബ്ലിക് പ്രോസിക്യൂട്ടർ അരുണ പൈ പറഞ്ഞു.
എൻ.െഎ.എയുടെയും മഹാരാഷ്ട്ര ജയിൽ വകുപ്പിെൻറയും അവഗണനയാണ് സമയത്ത് ചികിത്സപോലും കിട്ടാതെ സ്റ്റാൻ സ്വാമി തടവിൽ മരിക്കാൻ കാരണമെന്ന് സ്വാമിയുടെ അഭിഭാഷകൻ മിഹിർ ദേശായി കോടതിയിൽ പറഞ്ഞു.സ്വാമിയുടെ അഭിഭാഷകനാണ് ചികിത്സ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കണമെന്ന ആവശ്യം ഉന്നയിച്ചത്.
300 പേജുള്ള ചികിത്സാ റിപ്പോർട്ടാണ് കോടതിയിൽ ഹാജരാക്കിയത്. ഭീമ-കൊറേഗാവ് സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒക്ടോബറിലാണ് ദേശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ) സ്വാമിയെ റാഞ്ചിയിൽനിന്ന് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.