ന്യൂഡൽഹി: സാമ്പത്തിക മാന്ദ്യത്തിന് ഇടയാക്കിയ കേന്ദ്രസർക്കാർ നടപടികളെ കഴിഞ്ഞ ദിവസം രൂക്ഷമായി വിമർശിച്ച മുതിർന്ന ബി.ജെ.പി നേതാവ് യശ്വന്ത് സിൻഹ തെൻറ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന് വ്യക്തമാക്കി. ദീർഘവീക്ഷണമില്ലാത്ത നടപടികൾ കേന്ദ്ര സർക്കാറിെന അപകടത്തിലാക്കുെമന്നും സാമ്പത്തിക രംഗം ദുർഘടാവസ്ഥയിലാകാൻ അധിക സമയം വേണ്ടിവരില്ലെന്നും ഇന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, യശ്വന്ത് സിൻഹയെ പിന്തുണച്ച് ശത്രുഘ്നൻ സിൻഹ രംഗെത്തത്തി. മുൻഗണന നൽകേണ്ടത് രാജ്യത്തിനാണെന്നും പാർട്ടിക്ക് രണ്ടാം സ്ഥാനം മാത്രമാെണന്നുമുള്ള മോദിയുടെ വാക്കുകൾ പിന്തുടരുക മാത്രമാണ് അദ്ദേഹം െചയ്തതെന്നും ശത്രുഘ്നൻ സിൻഹ പറഞ്ഞു. അതിനിടെ, യശ്വന്ത് സിൻഹയുടെ വിമർശനത്തിനെതിരെ മകനും കേന്ദ്ര വ്യോമയാന മന്ത്രിയുമായ ജയന്ത് സിന്‍ഹയും രംഗത്തെത്തി. സമ്പദ്ഘടനയെ മാറ്റിമറിക്കുന്ന പരിഷ്‌കാരങ്ങളെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാതെയുള്ള നിഗമനങ്ങളാണ് ഉയരുന്നതെന്ന് ജയന്ത് സിന്‍ഹ പറഞ്ഞു.
കേന്ദ്രസർക്കാർ കൊണ്ടുവന്ന ചരക്കുസേവന നികുതിയെയും നോട്ട് നിരോധനത്തെയും ചോദ്യം ചെയ്ത് കഴിഞ്ഞ ദിവസം ഇന്ത്യൻ എക്സ്പ്രസ് പത്രത്തിൽ ‘എനിക്കിപ്പോൾ സംസാരിക്കണം’ എന്നപേരിൽ യശ്വന്ത് സിൻഹ ലേഖനമെഴുതിയിരുന്നു. ഇന്ത്യൻ സമ്പദ്വ്യവസ്ഥ കടുത്ത മാന്ദ്യം നേരിടുന്നുണ്ട്. ധനകാര്യമന്ത്രി അരുൺജെയ്റ്റ്ലി താറുമാറാക്കിയ സമ്പദ്വ്യവസ്ഥയെ കുറിച്ച് താൻ ഇപ്പോഴെങ്കിലും സംസാരിച്ചില്ലെങ്കിൽ അത് രാജ്യത്തോടുള്ള കടമ നിർവേറ്റുന്നതിൽ തെൻറ പരാജയമായിരിക്കും. സാമ്പത്തിക മാന്ദ്യത്തെകുറിച്ച് താൻ പറയുന്നത് ബി.ജെ.പിയിലെ ഭൂരിപക്ഷ വ്യക്തികളുടെ അഭിപ്രായമാണ്. എന്നാൽ പലരും പാർട്ടിയെ പേടിച്ച് തുറന്നു പറയുന്നില്ലെന്നും സിൻഹ ലേഖനത്തിൽ പറഞ്ഞിരുന്നു.
സ്വകാര്യ നിക്ഷേപവും വ്യാവസായിക ഉത്പാദനവും കുത്തനെ കുറഞ്ഞു. കാർഷികരംഗത്തും തകർച്ചയാണുള്ളത്. വൻ തൊഴിൽദായകർക്ക് കൂടുതൽ അവസരങ്ങൾ നൽകാൻ കഴിയുന്നില്ല. സർവീസ് സെക്ടറും മന്ദഗതിയിലാണ് നീങ്ങുന്നത്. സമ്പദ്വ്യവസ്ഥ ദുരന്തത്തിലേക്ക് നീങ്ങുകയാണെന്നും മുൻ ധനകാര്യമന്ത്രി കൂടിയായ സിൻഹ ചുണ്ടിക്കാണിച്ചിരുന്നു. ആഗോള വിപണിയില്‍ എണ്ണ വില താഴ്ന്നിട്ടും ധനസമാഹരണത്തിലൂടെ സാമ്പത്തിക ഘടനയെ പുനരുജ്ജീവിപ്പിക്കുന്നതില്‍ അരുൺ ജെയ്റ്റ്ലി പരാജയപ്പെട്ടെന്നും സിൻഹ കുറ്റപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.