പറ്റ്ന: കേന്ദ്ര സർക്കാറിെൻറ മൂന്നാം വാർഷികത്തിൽ ബീഹാറിൽ സംഘടിപ്പിച്ച ആഘോഷങ്ങളിൽ പെങ്കടുക്കാനെത്തിയ യു.പി മുഖ്യമന്ത്രി േയാഗി ആദിത്യനാഥ് പ്രസംഗിച്ചത് ബുള്ളറ്റ് പ്രൂഫ് ഗ്ലാസിനു പിറകിൽ നിന്ന്. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ആക്രമിച്ചു കൊണ്ട് നടത്തിയ പ്രസംഗത്തിൽ ബീഹാറിെല ക്രമസമാധാനം തകരാറിലാണെന്ന് േയാഗി ആരോപിച്ചു. യു.പിയിൽ താൻ അധികാരത്തിലേറി മൂന്നു മാസമായപ്പോഴേക്കും ക്രമസമാധാനം ശക്തമാക്കിയെന്നും അദ്ദേഹം അവകാശെപ്പട്ടു.
അനധികൃത അറവുശാലകൾ നിരോധിക്കാൻ നിതീഷ് തയാറാകുന്നില്ല. മുസ്ലീം സ്ത്രീകളുെട ജീവിതം ദുരിതമയമാക്കുന്ന മുത്തലാഖിനെ കുറിച്ച് ഒരക്ഷരം പോലും പറയുന്നില്ല. എന്തുകൊണ്ടാണ് മതനിരപേക്ഷകർ എന്നു വിശേഷിപ്പിക്കുന്ന നേതാക്കൾ ഇത്തരം കാര്യങ്ങളിൽ അഭിപ്രായം പറയാത്തത്. ഇത് അവരുെട ഇരട്ടമുഖമാണ് കാണിക്കുന്നതെന്നും യോഗി ആരോപിച്ചു. ജനതാദൾ യുെണെറ്റഡ്- ആർ.ജെ.ഡി സഖ്യം പ്രകൃതി വിരുദ്ധമാണെന്നും ഇൗ സഖ്യത്തിന് തന്നെ തുടച്ചുമാറ്റാനാകില്ലെന്നും യോഗി പറഞ്ഞു. നേരത്തെ, ആദിത്യനാഥിെൻറ സന്ദർശനത്തോടനുബന്ധിച്ച് അമിത പ്രചരണത്തിന് നിതീഷ് കുമാർ സർക്കാർ അനുമതി നൽകിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.