ന്യൂഡൽഹി: 12ാം ക്ലാസ് ബോർഡ് പരീക്ഷക്ക് നൽകിവരുന്ന മോഡറേഷൻ സംവിധാനം അവസാനിപ്പിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശത്തിന് 17 സംസ്ഥാനങ്ങൾ പിന്തുണ അറിയിച്ചു. മോഡറേഷൻ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സെക്രട്ടറി അനിൽ സ്വരൂപ് ഒക്ടോബർ ആറിന് സംസ്ഥാന ബോർഡുകൾക്ക് കത്തയച്ചിരുന്നു. ഇതിന് അനുകൂലമായി കേരളം, ഹിമാചൽപ്രദേശ്, ഹരിയാന, ജമ്മു-കശ്മീർ, ഉത്തരാഖണ്ഡ്, ഗുജറാത്ത്, രാജസ്ഥാൻ, അസം, മിസോറം, ആന്ധ്രപ്രദേശ്, ഗോവ തുടങ്ങി 17 സംസ്ഥാനങ്ങളാണ് മറുപടി അയച്ചിരിക്കുന്നത്.
അതേസമയം, മാർക്ക് ദാനം നൽകൽ സംവിധാനം തുടരണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാന ബോർഡുകൾക്കുണ്ടെന്നും കേന്ദ്രത്തിെൻറ താൽപര്യം എടുത്തുകളയുന്നതിലുമാണെന്നും വിദ്യാഭ്യാസ സെക്രട്ടറി വ്യക്തമാക്കി. പ്രയാസമുള്ള ചോദ്യങ്ങൾക്ക് 15 ശതമാനം മോഡറേഷൻ നൽകിയിരുന്നത് സി.ബി.എസ്.ഇ ഏപ്രിലിൽ അവസാനിപ്പിച്ചിരുന്നു. എന്നാൽ, പരീക്ഷ തീയതി പ്രഖ്യാപിച്ചതിനുശേഷമാണ് സി.ബി.എസ്.ഇയുടെ തീരുമാനമുണ്ടായത് എന്നു കാണിച്ച് വിദ്യാർഥികൾ ഡൽഹി ഹൈകോടതിയെ സമീപിച്ചതിനെത്തുടർന്ന് കഴിഞ്ഞ അധ്യയന വർഷംകൂടി മോഡറേഷൻ നൽകിയിരുന്നു. മാർക്ക് ദാനം നൽകുന്നത് തുടരുകയാണെങ്കിൽ രാജ്യത്തെ എല്ലാ ബോർഡുകളും ഏകരൂപം കൊണ്ടുവരണമെന്നും അനിൽ സ്വരൂപ് സംസ്ഥാന ബോർഡുകൾക്ക് അയച്ച കത്തിൽ നിർദേശം മുേന്നാട്ടുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.