ഉത്തരാഖണ്ഡ് : ഉത്തരകാശിയിൽ െട്രക്കിങ്ങിനു പോയി കുടുങ്ങിയ സംഘത്തെ ദുരന്ത നിവാരണ സേന രക്ഷിച്ചു. യൂത്ത് ഹോസ്റ്റൽ അസോസിയേഷൻ ഒാഫ് ഇന്ത്യയിെല 30 അംഗങ്ങളാണ് െട്രക്കിങ്ങിനിടെ മഞ്ഞു വീഴ്ചയിൽ കുടുങ്ങിയത്. ഉത്തരകാശിയിലെ ചായിൻഷീൽ ട്രാക്കിൽ നിന്നാണ് സംഘാംഗങ്ങളെ രക്ഷപ്പെടുത്തിയത്. െപെട്ടന്നുണ്ടായ കാലാവസ്ഥാ വ്യതിയാനം മൂലം യാത്ര തുടരാനോ തിരിച്ചു വരാനോ കഴിയാതെ അംഗങ്ങൾ വഴിയിൽ കുടുങ്ങുകയായിരുന്നു
ഏപ്രിൽ 10ന് യാത്ര തുടങ്ങിയ സംഘം മൂന്ന് പോയിൻറുകൾ കീഴടക്കിയിരുന്നു. നാലാമത്തെ പോയിൻറ് ലക്ഷ്യം വെച്ച് നീങ്ങുന്നതിനിടെയാണ് യാത്ര തടസപ്പെട്ടത്. ഏപ്രിൽ 11ന് പ്രദേശത്ത് ഉണ്ടായ ശക്തമായ മഞ്ഞു വീഴ്ചയാണ് യാത്ര തടസപ്പെടാൻ ഇടയാക്കിയത്. ഏപ്രിൽ 11നാണ് അവർ കാശിയിൽ കുടുങ്ങിയത്.
ഇതിനിടെ യാത്രികരിലൊരാൾ പ്രതികൂല കാലാവസ്ഥ മൂലം മരിച്ചു. 28കാരനായ മുംബൈ സ്വദേശി സുമീത് കവിലാണ് മഞ്ഞുവീഴ്ചയിൽ പെട്ട് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.