ന്യൂഡൽഹി: ആൾക്കൂട്ട ആക്രമണത്തെ പ്രത്യേക കുറ്റകൃത്യമാക്കി ശിക്ഷ നിർണയിച്ച് നിയമനിർമാണം നടത്തണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് പാർലമെൻറിനോട് ശിപാർശ ചെയ്തു. ആൾക്കൂട്ട ഭരണത്തിെൻറ ഭീകരവാഴ്ചയിൽ രാജ്യത്തിെൻറ നിയമവ്യവസ്ഥ മുങ്ങിപ്പോകാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി അവ തടയുന്നതിനുള്ള മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചു. സുപ്രീംകോടതി നിർദേശങ്ങൾ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ നാലാഴ്ചക്കകം നടപ്പാക്കി റിപ്പോർട്ട് സമർപ്പിക്കണം.
എല്ലാ ജില്ലകളിലും ആൾക്കൂട്ട ആക്രമണങ്ങൾ തടയാൻ പോലീസ് സുപ്രണ്ടിെൻറ റാങ്കിൽ കുറയാത്ത നോഡൽ ഒാഫീസറെ നിയമിക്കണം. ഒാരോ നോഡൽ ഒാഫീസറെയും സഹായിക്കാൻ ഡി.ൈവ.എസ്.പി പദവിയുള്ള പോലീസ് ഉദ്യോഗസ്ഥനെയും നിയമിക്കണം. ഇവർക്ക് കീഴിൽ ഒാരോ ജില്ലയിലും പ്രത്യേക ദൗത്യസേനയുണ്ടാക്കി ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യാൻ സാധ്യതയുള്ളവരെയും വിദ്വേഷ പ്രസംഗങ്ങളും പ്രകോപന പ്രസ്താവനകളും വ്യാജ വാർത്തകളും പരത്തുന്നവരെയും കുറിച്ച് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ ശേഖരിക്കണം. ആൾക്കൂട്ട ആക്രമണത്തിനും കൊലക്കും പ്രേരണയാകുന്ന ഉള്ളടക്കമുള്ള നിരുത്തരവാദപരവും സ്ഫോടനാത്മകവുമായ സന്ദേശങ്ങൾ, വീഡിയോകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153എ വകുപ്പോ പ്രസക്തമായ മറ്റു വകുപ്പുകേളാ ഉപയോഗിച്ച് പോലീസ് കേെസടുക്കണം.
മതിയായ ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമനിർമാണത്തിലൂടെ അത്തരം കുറ്റകൃത്യത്തിലേർപ്പെടുന്നവരിൽ ഭീതിയുണ്ടാക്കാനാകുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എ.എം ഖൻവിൽകർ എന്നിവരടങ്ങുന്ന ബെഞ്ച് അഭിപ്രായപ്പെട്ടു. നിയമവാഴ്ചയുള്ള ജനാധിപത്യ സംവിധാനത്തിൽ മതേതര മൂല്യങ്ങളും ബഹുസ്വരമായ സാമൂഹികചട്ടക്കൂടും സംരക്ഷിക്കുന്ന തരത്തിൽ ക്രമസമാധാന സംവിധാനം ഫലപ്രദമായി നടപ്പാക്കുന്നുണ്ടെന്ന് ഭരണകൂടം ഉറപ്പുവരുത്തണം.
നിയമവാഴ്ച മുക്കിത്താഴ്ത്തി ആൾക്കൂട്ട ഭരണത്തിെൻറ ഭീകരവൃത്തികൾ അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി ഒാർമിപ്പിച്ചു. സമാനമായ രീതിയിൽ അടിക്കടി ആവർത്തിച്ചുകൊണ്ടിരിക്കുന്ന അക്രമം ‘‘പുതിയൊരു സാധാരണനില’’യായി മാറുന്നത് അംഗീകരിക്കാനാവില്ല. അതിൽ നിന്ന് പൗരന്മാരെ രക്ഷിക്കാൻ ശക്തവും ഉറച്ചതുമായ നടപടി വേണം. സ്വന്തം ജനത്തിെൻറ വളർന്നുകൊണ്ടിരിക്കുന്ന ഗർജനത്തിന് േനരെ ഭരണകൂടം ബധിരകർണരാകാൻ പറ്റില്ല. എല്ലാവരെയും ഉൾക്കൊള്ളുന്ന നമ്മുടെ സാമൂഹിക ക്രമത്തെ ശക്തിപ്പെടുത്താൻ ശക്തമായ നടപടിക്ക് കാഹളം മുഴക്കേണ്ട ദുർഘടമായ സ്ഥിതിവിശേഷമാണ് വന്നു ചേർന്നിരിക്കുന്നത്. ആൾക്കൂട്ട ആക്രമണം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തരത്തിൽ വ്യാപക പ്രതിഭാസമായി മാറിയിരിക്കുന്നു. മനുഷ്യജീവനും മനുഷ്യാവകാശങ്ങും സംരക്ഷിക്കേണ്ടത് കോടതിയുടെ ബാധ്യതയാണ്. അന്തസാർന്ന ജീവിതത്തിനും മനുഷ്യത്വപരമായ പെരുമാറ്റത്തിനുമുള്ളതിനേക്കാൾ വലിയ അവകാശമില്ല. ഒരു പൗരനും മറ്റൊരു പൗരെൻറ അന്തസിടിക്കാനാവില്ലെന്നും ബെഞ്ച് ഒാർമിപ്പിച്ചു.
തഹ്സീൻ പൂനാവാല, അഡ്വ. കോളിൻഗോൺസാൽവസിെൻറ ഹ്യൂമൻ റൈറ്റ്സ് ലോ നെറ്റ്വർക്ക് എന്നിവർ സമർപ്പിച്ച ഹരജിയിലാണ് സുപ്രീംേകാടതിയുടെ ചരിത്രപരമായ ഇടക്കാല വിധി. ഹരജിക്കാർക്ക് വേണ്ടി മുതിർന്ന അഭിഭാഷകരായ ഇന്ദിരാ ജയ്സിംഗ്, സന്തോഷ് ഹെഗ്ഡെ എന്നിവർ ഹാജരായി. കേസ് അടുത്ത മാസം 20ന് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.