ജമ്മു കശ്മീരിനെ വിഭജിച്ചിരിക്കുന്നു. ജമ്മു കശ്മീർ എന്നും ലഡാക്കെന്നും പുതിയ രണ്ട് കേന ്ദ്ര ഭരണ പ്രദേശങ്ങൾ. ജമ്മു കശ്മീർ, നിയമസഭയുള്ള കേന്ദ്ര ഭരണപ്രദേശവും ലഡാക്, നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദ േശവും. ഭൂപടം നിവർത്തി നോക്കുമ്പോൾ ജമ്മു കശ്മീരിലെ ഏറ്റവും വലിയ ഡിവിഷനാണ് ലഡാക്. വലിപ്പത്തിൽ ഒന്നാമതായി ത ോന്നുമ്പോഴും ഏറ്റവും ജനവാസം കുറഞ്ഞ മേഖല കൂടിയാണിത്.
മൂന്ന് ഡിവിഷനുകളായി 22 ജില്ലകളാണ് കശ്മീരിൽ ഉള്ളത്. അനന്ത്നാഗ്, ബദ്ഗാം, ബന്ദിപൊര, ബാരമുള്ള, ദോദ, ഗന്ധർബാൽ, കാർഗിൽ, കിഷ്ത്വാർ, കുൽഗാം, കുപ്വാര, ൽവാമ, പൂഞ്ച്, രജൗരി, രാംപാൻ, രിയാസി, ഷോപിയാൻ, ശ്രീനഗർ, ജമ്മു, കത്വ, സാമ്പ, ഉദ്ദംപൂർ, ലേഹ് എന്നിവയാണ് 22 ജില്ലകൾ. 10 വീതം ജില്ലകൾ ജമ്മു ഡിവിഷനിലും കശ്മീർ ഡിവിഷനിലുമുള്ളപ്പോൾ ലഡാക് ഡിവിഷനിൽ ലേഹ് എന്ന ഏക ജില്ല മാത്രമാണുള്ളത്.
കത്വ, ജമ്മു, സാമ്പ, ഉദ്ദംപൂർ, രിയാസി, രജൗരി, പൂഞ്ച്, ദോദ, രാംപാൻ, കിഷ്ത്വാർ എന്നീ 10 ജില്ലകളാണ് ജമ്മു ഡിവിഷനിലുള്ളത്. അനന്ത്നാഗ്, കുൽഗാം, പുൽവാമ, ഷോപിയാൻ, ബദ്ഗാം, ശ്രീനഗർ, ഗന്ധർബാൽ, ബന്ധിപോർ, ബാരമുല്ല, കുപ്വാര എന്നീ ജില്ലകൾ കശ്മീർ ഡിവിഷനിൽ ഉൾപ്പെടുന്നു.
ഇതിൽ അനന്ത്നാഗ്, ബദ്ഗാം, ബന്ദിപൊര, ബാരമുള്ള, ദോദ, ഗന്ധർബാൽ, കാർഗിൽ, കിഷ്ത്വാർ, കുൽഗാം, കുപ്വാര, ഫുൽവാമ, പൂഞ്ച്, രജൗരി, രാംപാൻ, രിയാസി, ഷോപിയാൻ, ശ്രീനഗർ എന്നീ 17 ജില്ലകൾ മുസ്ലിം ഭൂരിപക്ഷമാണ്. ജമ്മു, കത്വ, സാമ്പ, ഉദ്ദംപൂർ എന്നിവ ഹിന്ദു ഭൂരിപക്ഷ ജില്ലകളാണ്. ലഡാക് ഡിവിഷനിലെ ഏക ജില്ലയായ ലേഹ് ബുദ്ധമതക്കാരാണ് ഭൂരിപക്ഷം.
2011ലെ സെൻസസ് പ്രകാരം കശ്മീർ ഡിവിഷനിലെ ജനസംഖ്യ 69.1 ലക്ഷമാണ്. ജമ്മുവിൽ 53. 50 ലക്ഷവും. ലഡാക് ഡിവിഷനിൽ ആകെ ജനസംഖ്യ വെറും 2.74 ലക്ഷമാണ്. ഇതുപ്രകാരം, കശ്മീർ ഡിവിഷനിൽ 46 ഉം ജമ്മുവിൽ 37 ഉം ലഡാക്കിൽ വെറും നാലും അസംബ്ലി സീറ്റുകളായി ഉള്ളത്. 2011ലെ സെൻസസ് പ്രകാരം ജമ്മു കശ്മീരിലെ ജനസംഖ്യ ഇപ്രകാരമാണ് ഹിന്ദു: 28.44%, മുസ്ലിം: 68.31%, ക്രിസ്ത്യൻ 0.28%, സിഖ്: 1.87%, ബുദ്ധർ: 0.90%, ജൈനർ: 0.02%, മറ്റ് മതങ്ങൾ: 0.01%, മതം രേഖപ്പെടുത്താത്തവർ: 0.16%.
ജനവാസം കുറഞ്ഞതും മഞ്ഞുമലകളാൽ മൂടപ്പെട്ടതും വെറും ഒരു ജില്ലയും നാല് നിയമ സഭ സീറ്റുകളും മാത്രമുള്ള ലഡാക്ക് ഡിവിഷനെയാണ് ഇപ്പോൾ കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിച്ചിരിക്കുന്നത്.
(നേരത്തെ പ്രസിദ്ധീകരിച്ചിരുന്ന ജമ്മു കശ്മീരിൻെറ ഭൂപടത്തിൽ സാങ്കേതികമായ പിഴവ് സംഭവിച്ചതിൽ നിർവ്യാജം ഖേദിക്കുന്നു)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.