അഹ്മദാബാദ്: യു.എസിലെ സ്റ്റാച്യു ഓഫ് ലിബർട്ടിയിൽ എത്തുന്നതിനെക്കാൾ സഞ്ചാരികൾ ഗുജറാത്തിലെ പേട്ടൽ പ്രതിമ കാണാനെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ 50 ലക്ഷം പേർ സ്റ്റാച്യു ഓഫ് യൂനിറ്റി സന്ദർശിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് കേവാദിയയിലേക്കുള്ള എട്ടു ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചശേഷം സംസാരിക്കുകയായിരുന്നു മോദി. സ്റ്റാച്യു ഓഫ് യൂനിറ്റിയിലെത്തുന്ന സഞ്ചാരികൾക്കൊപ്പം നാട്ടുകാർക്കും പുതിയ റെയിൽവേ സംവിധാനം ഉപകാരപ്പെടും. കേവാദിയക്കടുത്തുള്ള പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്നവർക്കും പുതിയ റെയിൽവേ സംവിധാനം ഗുണകരമാവും.
ഗുജറാത്തിലുള്ള ചെറിയൊരു പ്രദേശമല്ല ഇന്ന് കേവാദിയ. ലോകത്തിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമായി കേവാദിയ വളരുകയാണ്. റെയിൽവേ സംവിധാനംകൂടി ആയതോടെ പ്രതിദിനം ലക്ഷം പേർ കേവാദിയയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നരേന്ദ്ര േമാദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.