നോയിഡ: കൊറോണ വൈറസ് വ്യാപനം തടയുന്നതിെൻറ ഭാഗമായി ഡൽഹിയോട് ചേർന്നു കിടക്കുന്ന ഗൗതം ബുദ്ധനഗർ ജില്ലാ അതിർത് തികൾ അടച്ച് ഉത്തർപ്രദേശ് സർക്കാർ. ഗൗതംബുദ്ധ നഗറിെൻറ ഭാഗമായ നോയിഡ-ഗ്രേറ്റ് നോയിഡ നഗരങ്ങളുടെ സുരക്ഷ കൂടി കണക്കിലെടുത്താണ് നടപടി.
സാമൂഹിക അകലം ഉറപ്പാക്കുന്നത് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ പാലിക്കുന്നത് ഉറപ്പുവരുത്താൻ പൊലീസിനെ കൂടാതെ അർധ സൈനിക വിഭാഗത്തെയും നിയോഗിച്ചിട്ടുണ്ട്.
അർധസൈനികരും പൊലീസുകാരും രാവിലെ നോയിഡയിലെ റോഡുകളിലൂടെ റൂട്ട് മാർച്ച് നടത്തി. ജനങ്ങൾ വീടിനകത്തു തന്നെ ഇരിക്കണമെന്ന് ഉച്ചഭാഷിണികളിലൂടെ െപാലീസ് ആവശ്യപ്പെട്ടു. അനാവശ്യ കാരണങ്ങളാൽ റോഡിലിറങ്ങുന്നവർക്കെതിരെ ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 188 പ്രകാരം കർശന നടപടിയെടുക്കുമെന്നാണ് അറിയിപ്പ്.
കോവിഡ് -19 കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബുദ്ധനഗറിൽ ഇന്ന് സന്ദർശനം നടത്തും. ഗൗതം ബുദ്ധനഗർ ജില്ലയിൽ മാത്രം ഇതുവരെ 23 പേർക്കാണ് കോവിഡ് -19 സ്ഥിരീകരിച്ചത്. രോഗവ്യാപനം ഒഴിവാക്കാൻ ജില്ലാ ഭരണകൂടം ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.