പഞ്ചാബിന് 1000 കോടി പിഴയിട്ട ഹരിത ട്രൈബ്യൂണൽ ഉത്തരവിന് സ്റ്റേ

ന്യൂഡൽഹി: മുനിസിപ്പൽ മാലിന്യം വർഷങ്ങളായി കുന്നുകൂട്ടിയിട്ടതിനും മലിനജലം സംസ്കരിക്കുന്നതിൽ പരാജയപ്പെട്ടതിനും പഞ്ചാബ് സർക്കാറിന് 1000 കോടി പിഴയിട്ട ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.

സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ പരിഗണിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തിനും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിനും നോട്ടീസയച്ചത്.

സംസ്ഥാന സർക്കാറിനുവേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് സിങ്‍വി ഹാജരായി.

Tags:    
News Summary - Stay on Green Tribunal order that fined Punjab Rs 1,000 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.