ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ സരോജിനി നഗറിലെ 200ഓളം കുടിലുകൾ പൊളിക്കുന്നത് സുപ്രീംകോടതി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. ഏപ്രിൽ 26ന് പത്താം ക്ലാസ് പരീക്ഷ എഴുതുന്ന വൈശാലിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വികാസ് സിങ് സമർപ്പിച്ച ഹരജി പരിഗണിച്ചാണ് സ്റ്റേ.
മറ്റ് പുനരധിവാസ പദ്ധതികളൊന്നും കൂടാതെ ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കുന്നതായി ജസ്റ്റിസുമാരായ കെ.എം. ജോസഫും ഋഷികേശ് റോയിയും അടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു. അടുത്ത വാദം കേൾക്കുന്നതുവരെ നിർബന്ധിത നടപടികൾ സ്വീകരിക്കരുതെന്ന് ഉത്തരവിട്ട ബെഞ്ച് കേസ് മേയ് രണ്ടിന് വാദം കേൾക്കാനായി മാറ്റി.
ഏപ്രിൽ നാലിന് കേന്ദ്ര നഗരവികസന മന്ത്രാലയമാണ് കുടിലുകളിലെ എല്ലാ താമസക്കാരോടും ഒരാഴ്ചയ്ക്കകം ഒഴിയാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.