'ഞാൻ ജീവിച്ചിരിപ്പുണ്ട്​'; മരണവാർത്തകളിൽ പ്രതികരിച്ച്​ മുംബൈ മേയർ

മുംബൈ: തന്‍റെ മരണവാർത്തകളോട്​ ​പ്രതികരിച്ച്​ മുംബൈ മേയർ കിഷോരി പെഡ്​നേകർ. താൻ ജീവിച്ചിരിപ്പുണ്ടെന്നും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയ​ാണെന്നുമായിരുന്നു മേയറുടെ പ്രതികരണം.

നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന്​ ഞായറാഴ്ച വൈകിട്ട്​ കിഷോര​ിയെ ഗ്ലോബൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മേയറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന്​ പിന്നാലെ സമൂഹമാധ്യമങ്ങളിലും മറ്റും മേയറുടെ വ്യാജ മരണവാർത്ത പ്രചരിക്കുകയായിരുന്നു.

ഇതോടെ പ്രതികരണവുമായി മേയർ ട്വിറ്ററിൽ പോസ്റ്റ്​ ഇടുകയായിരുന്നു. 'ഞാൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്​. ഗ്ലോബൽ ആശുപത്രിയിൽ ഇപ്പോൾ ചികിത്സയിലാണ്​. ഞാൻ ദാൽ കിച്ചടിയും കഴിച്ചതായി നിങ്ങളുടെ അറി​വിലേക്കായി പങ്കുവെക്കുന്നു' -മേയർ ട്വീറ്റ്​ ചെയ്​തു.

ശനിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന്​ കൂടുതൽ പരിശോധനക്കായി ഞായറാഴ്ച ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന്​ ഡോക്​ടർമാരുടെ നിർദേശ പ്രകാരം ആശുപത്രിയിൽ അഡ്​മിറ്റായി. കോവിഡ്​ രോഗമുക്തിക്ക്​ ശേഷമുള്ള പാർശ്വഫലങ്ങളാകാം നെഞ്ചുവേദനക്ക്​ കാരണമെന്ന്​  ഡെപ്യൂട്ടി മേയർ സുഹാസ്​ വാദ്​കർ പറഞ്ഞു. 

Tags:    
News Summary - Still here Mumbai Mayor Kishori Pednekar forced to quell rumours of her demise from sickbed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.