സന്ദേശ്ഖാലിയിൽ ബലാത്സംഗങ്ങൾ നടന്നിട്ടില്ലെന്ന് ബി.ജെ.പി നേതാവ്

കൊൽക്കത്ത: ലോക്സഭ തെരഞ്ഞെടുപ്പിൽ പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ​പ്രധാനപ്പെട്ട ഒരു പ്രചാരണവിഷയമാണ് സന്ദേശ്ഖാലി പ്രശ്നം. എന്നാൽ, വിഷയത്തിൽ ബി.ജെ.പിയെ പ്രതിരോധത്തിലാക്കുന്ന വിഡിയോയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. സന്ദേശ്ഖാലിയിൽ ബലാത്സംഗങ്ങളോ ലൈംഗികാതിക്രമമോ നടന്നി​ട്ടില്ലെന്ന് ബി.ജെ.പി നേതാവ് പറയുന്നതാണ് വിഡിയോയിൽ. മുതിർന്ന പാർട്ടി നേതാവ് സുവേന്ദു അധികാരിയുടെ നിർദേശപ്രകാരമാണ് സ്ത്രീകൾ പൊലീസിന് മുമ്പാകെ ബലാത്സംഗ പരാതി ഉന്നയിച്ചതെന്നും ബി.ജെ.പി നേതാവ് പറയുന്നുണ്ട്.

വിഡിയോ പുറത്ത് വന്നതോടെ ബി.ജെ.പിക്കെതിരെ കടുത്ത വിമർശനവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തി. സന്ദേശ്ഖാലി സംഭവം മുഴുവൻ ബി.ജെ.പിയുടെ തിരക്കഥയാണെന്ന് മമത ആരോപിച്ചു. അതേസമയം, മമതയുടെ ആരോപണങ്ങൾ നിഷേധിച്ച് സംസ്ഥാന ബി.ജെ.പി നേതൃത്വം രംഗത്തെത്തി.

പ്രാദേശിക ടി.വി ചാനലാണ് വിഡിയോ പുറത്ത് വിട്ടത്. വിഡിയോയിൽ ബി.ജെ.പിയുടെ ബ്ലോക്ക് പ്രസിഡന്റ് ഗംഗാധർ കോയലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. സന്ദേശ്ഖാലിയിൽ ഷാജഹാൻ ഷെയ്ഖിന്റെ ഭൂമി തട്ടിപ്പിനെതിരെ പ്രതിഷേധിക്കുന്ന സ്ത്രീകൾ ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയുടെ നിർദേശപ്രകാരമാണ് വ്യാജ ബലാത്സംഗ പരാതി നൽകിയതെന്നാണ് വിഡിയോയിൽ പറയുന്നത്. ഷാജഹാൻ ഷെയ്ഖ് അറസ്റ്റിലാവണ​മെങ്കിൽ ബലാത്സംഗ പരാതി നൽകണമെന്ന് സുവേന്ദു അധികാരി സ്ത്രീകളോട് പറഞ്ഞുവെന്നും വിഡിയോയിൽ ബി.ജെ.പി നേതാവ് വെളിപ്പെടുത്തി.

ഷാജഹാൻ ഷെയ്ഖും രണ്ട് അനുയായികളും ബലാത്സംഗം ചെയ്തുവെന്നായിരുന്നു സ്ത്രീകളുടെ പരാതി. തുടർന്ന് ഇതിനെതിരെ ബി.ജെ.പി വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിലും സംഭവം ബി.ജെ.പി വലിയ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമായി ഉയർത്തിക്കൊണ്ട് വന്നിരുന്നു.



Tags:    
News Summary - Sting Shows BJP Man Saying No Rapes Took Place In Sandeshkhali, Sparks Slugfest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.