ചെന്നൈ: മുൻ മുഖ്യമന്ത്രി ജയലളിതക്ക് തമിഴ്നാട് സർക്കാറിെൻറ ആഭിമുഖ്യത്തിൽ 50.80 കോടി രൂപ ചെലവിൽ നിർമിക്കുന്ന സ്മാരകത്തിെൻറ ശിലാസ്ഥാപനം മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ. പന്നീർസെൽവം എന്നിവർ ചേർന്ന് നിർവഹിച്ചു. തിങ്കളാഴ്ച രാവിലെ ഒമ്പതു മണിയോടെ ചെന്നൈ മറിന ബീച്ചിൽ ജയലളിതയുടെ സ്മൃതിമണ്ഡപത്തിൽ നടന്ന ചടങ്ങിൽ മന്ത്രിമാർ, അണ്ണാ ഡി.എം.കെ എം.പിമാർ, എം.എൽ.എമാർ, മറ്റു ഭാരവാഹികൾ തുടങ്ങിയവർ പെങ്കടുത്തു. പുരോഹിതന്മാരുടെ കാർമികത്വത്തിൽ യാഗപൂജകളും അരങ്ങേറി. അണ്ണാ ഡി.എം.കെ സ്ഥാപക നേതാവ് എം.ജി.ആറിെൻറ സ്മാരകത്തോട് ചേർന്നാണ് ജയലളിതക്കും സ്മാരകം പണിയുന്നത്.
പൊതുമരാമത്ത് വകുപ്പിെൻറ മേൽനോട്ടത്തിൽ നടക്കുന്ന നിർമാണപ്രവൃത്തികൾ ഒരു വർഷത്തിനകം പൂർത്തിയാക്കും. 2018-19 വർഷത്തെ സംസ്ഥാന ബജറ്റിൽ ഇതിന് തുക വകയിരുത്തിയിരുന്നു. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ഉയർച്ച താഴ്ചകളിലൂടെ കടന്നുപോയ ജയലളിതയുടെ സ്മാരകം ഫിനിക്സ് പക്ഷിയുടെ മാതൃകയിലാണ് നിർമിക്കുന്നത്. പ്രദർശനനഗരി, വിജ്ഞാനകേന്ദ്രം, സന്ദർശകർക്ക് ഇരിപ്പിടങ്ങൾ തുടങ്ങിയ സൗകര്യങ്ങളുണ്ടായിരിക്കും. സ്മാരകത്തിന് 15 മീറ്റർ ഉയരമുണ്ടായിരിക്കും.
അതിനിടെ, സർക്കാർ ആഭിമുഖ്യത്തിൽ ശിലാസ്ഥാപന കർമം ഹൈന്ദവാചാരങ്ങളോടെ നടത്തിയത് അംഗീകരിക്കാനാവില്ലെന്നും ഇത് രാജ്യത്തിെൻറ മതേതര സ്വഭാവത്തിന് നിരക്കുന്നതല്ലെന്നും ഡി.എം.കെ വക്താവ് എ. ശരവണൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.