തൂത്തുക്കുടി: സ്റ്റർലൈറ്റ് പ്രക്ഷോഭത്തിനിടെ വെടിയേറ്റ് വീണയാളോട് ക്രൂരതയുമായി തമിഴ്നാട് പൊലീസ്. വെടിയേറ്റ് വീണ കാളിയപ്പനോട് അഭിനയം നിർത്തി എഴുന്നേറ്റ് പോകാൻ പൊലീസ് ആവശ്യപ്പെടുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കാളിയപ്പനെ പിന്നീട് തൂത്തുക്കുടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും അദ്ദേഹം മരണത്തിന് കീഴടങ്ങി.
പ്രാദേശിക മാധ്യമ പ്രവർത്തകനാണ് പൊലീസിെൻറ ക്രൂരത വ്യക്തമാക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ചത്. വെടിയേറ്റ് കിടക്കുന്ന കാളിയപ്പന് ചുറ്റും നിൽക്കുന്ന പൊലീസുകാർ അഭിനയം നിർത്തി അദ്ദേഹത്തോട് എഴുന്നേറ്റ് പോവാൻ ആവശ്യപ്പെടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
കഴിഞ്ഞ ദിവസങ്ങളിലായി തൂത്തുക്കുടിയിലെ സ്റ്റർലൈറ്റ് പ്ലാൻറിനെതിരായി നടന്ന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടുണ്ടായ പൊലീസ് െവടിവെപ്പിൽ 11പേർ കൊല്ലപ്പെട്ടിരുന്നു.
#Police says to an Fired and Injured man "Don't Act" #Sterliteprotest #Bansterlite #Thoothukudi pic.twitter.com/vwy7mVwc6T
— Vikram VFC (@Vijayfans007) May 23, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.