റഷ്യയുമായുള്ള സഹകരണത്തിന്റെ പേരിൽ ഇന്ത്യക്ക് നിരന്തരം മുന്നറിയിപ്പ് നൽകി പ്രതികരിക്കുന്ന യു.എസ് നടപടിക്കെതിരെ ഡൽഹിയിലെ യു.എസ് എംബസിക്ക് മുന്നിലും പ്രതിഷേധം. 'ഇന്ത്യയെ ഭീഷണിപ്പെടുത്തുന്നത് നിർത്തൂ' എന്ന് ആഹ്വാനം ചെയ്യുന്ന പോസ്റ്റർ ആണ് എംബസിയുടെ ഗേറ്റിൽ പതിച്ചിരിക്കുന്നത്.
ഇന്ത്യ റഷ്യയുമായി സഹകരിച്ചാൽ പ്രത്യാഘാതം ഭീകരം ആയിരിക്കുമെന്ന് യു.എസ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ചൈന ഇന്ത്യയുടെ അതിർത്തി കയ്യേറിയാൽ റഷ്യ സഹായിക്കാൻ എത്തില്ലെന്നും യു.എസ് പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതിഷേധം എന്ന നിലക്കാകും പോസ്റ്റർ എന്നാണ് പൊലീസ് വിലയിരുത്തൽ. വെള്ളിയാഴ്ച രാത്രി ന്യൂഡൽഹിയിലെ യു.എസ് എംബസിക്ക് പുറത്തുള്ള ബോർഡിലാണ് 'ഇന്ത്യയെ ഭീഷണിപ്പെടുത്തുന്നത് നിർത്തുക' എന്ന പോസ്റ്റർ പതിച്ചത്.
ഇതേ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് ഡൽഹി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ''ബൈഡൻ ഭരണകൂടം, ഇന്ത്യയെ ഭീഷണിപ്പെടുത്തുന്നത് നിർത്തൂ. ഞങ്ങൾക്ക് നിങ്ങളെ ആവശ്യമില്ല. ചൈനക്കെതിരെ യു.എസിന് ഇന്ത്യയെ ആവശ്യമാണ്. ഞങ്ങളുടെ എല്ലാ അച്ചടക്കമുള്ള ധീരരായ ഇന്ത്യൻ സായുധ സേനകളിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ജയ് ജവാൻ, ജയ് ഭാരത്'' എന്നാണ് പോസ്റ്ററിലെ വാചകങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.