അഹ്മദാബാദ്: നിർമാണ തൊഴിലാളികൾക്ക് 10 രൂപക്ക് ഉച്ചഭക്ഷണം നൽകിയിരുന്ന ഗുജറാത്ത് സർക്കാറിെൻറ പദ്ധതി നിലച്ചത് ഒമ്പതു ലക്ഷത്തോളം തൊഴിലാളികൾക്ക് തിരിച്ചടിയായി. 2017 ജൂലൈയിൽ വിജയ് രൂപാണി അവതരിപ്പിച്ച 50 കോടി രൂപയുടെ ശ്രമിക് അന്നപൂർണ യോജന കഴിഞ്ഞ മാർച്ച് മുതൽ നിലച്ചിരിക്കുകയാണ്.
10 രൂപക്ക് അഞ്ചു റൊട്ടി, അരി, മിക്സഡ് വെജിറ്റബ്ൾ സബ്ജി, അച്ചാർ എന്നിവയടങ്ങുന്നതാണ് ഉച്ചഭക്ഷണം. തൊഴിലാളികളല്ലാത്തവരും പദ്ധതിയുടെ ഗുണഭോക്താക്കളായി മാറിയതാണ് ശ്രമിക് അന്നപൂർണ നിലക്കാൻ കാരണമായതായി പറയുന്നത്. 2018ൽ പദ്ധതി പുനരാരംഭിക്കാൻ ശ്രമമുണ്ടായെങ്കിലും നടന്നില്ല. രൂപാണി നേതൃത്വം നൽകുന്ന ബി.ജെ.പി സർക്കാർ പദ്ധതി പുനരാരംഭിക്കാൻ താൽപര്യം കാണിക്കുന്നില്ലെന്ന് തൊഴിലാളി സംഘടനകൾ ആരോപിക്കുന്നു. സർക്കാർ സമ്പന്നർക്കൊപ്പമാണെന്നും തൊഴിലാളികളുടെ പക്ഷത്തല്ലെന്നും കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂനിയൻ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.