മുംബൈ: മഹാരാഷ്ട്രയിലെ കല്യാണിൽ ഗാന്ധി ഘാതകൻ നാതുറാം ഗോഡ്സെയുടെ പ്രതിമ നിർമിക്കുന്നത് അന്വേഷിക്കുമെന്ന് ബി.ജെ.പി സർക്കാർ. കല്യാണിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽ ഗോഡ്സെ പ്രതിമക്ക് ഭൂമിപൂജ നടത്തിയ സംഭവം പ്രതിപക്ഷം നിയമസഭയിൽ ചൂണ്ടികാട്ടിയപ്പോഴാണ് സർക്കാറിെൻറ മറുപടി. ജി.എസ്.ടി വിഷയം ചർച്ചചെയ്യാൻ വിളിച്ചുചേർത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിൽ കോൺഗ്രസ് എം.എൽ.എ സഞജയ് ദത്ത്, എൻ.സി.പി എം.എൽ.എ ഹേമന്ത് ടക്ളെ, നിയമസഭാ കൗൺസിൽ പ്രതിപക്ഷനേതാവ് എൻ.സി.പിയുടെ ധനഞജയ് മുണ്ടെ എന്നിവരാണ് വിഷയം ഉന്നയിച്ചത്.
ഗോഡ്സെയുടെ പ്രതിമ നിർമിക്കുന്നത് ലജ്ജാകരമാണന്നും അത് കണ്ടു നിൽക്കുന്ന സർക്കാറിെൻറ നാവിൽ റാം മന്ത്രവും ഉള്ളിൽ നാതുറാമുമാണെന്നും സഞജയ് ദത്ത് ആരോപിച്ചു. ഗോഡ്സെ മഹാപുരുഷനല്ല; മഹാപുരുഷെൻറ ഘാതകനാണെന്ന് ധനഞജയ് മുണ്ടെ സഭയിൽ പറഞ്ഞു. ഗോഡ്സെയുടെ പ്രതിമ നിർമിക്കാൻ ആർക്കും അനുമതി നൽകിയിട്ടില്ലെന്ന് പറഞ്ഞ സർക്കാർ സംഭവം അന്വേഷിക്കുമെന്ന് അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.