ന്യൂഡൽഹി: കോവിഡ് 19ഉം ലോക്ഡൗണും പ്രതിസന്ധിയിലാക്കിയ തെരുവ് കച്ചവടക്കാർക്ക് വായ്പയല്ല, സഹായ പാക്കേജാണ് നൽകേണ്ടതെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി സ്ട്രീറ്റ് വെണ്ടേർസ് ആത്മനിർഭർ നിധി യോജന പദ്ധതിയോട് പ്രതികരിക്കുകയായിരുന്നു അവർ.
'ഇന്ന് പ്രധാനമന്ത്രി യു.പിയിലെ ചില തെരുവ് കച്ചവടക്കാരുമായി ആശയവിനിമയം നടത്തി. ലോക്ഡൗൺ തെരുവ് കച്ചവടക്കാർ, ചെറുകിട കച്ചവടക്കാർ തുടങ്ങിയവരെ ഗുരുതരമായി ബാധിച്ചു. വീട് മുേമ്പാട്ടുകൊണ്ടുപോകാൻ സാധിക്കാതെയായി, ഉപജീവനമാർഗവും നശിച്ചു. തെരുവ് കച്ചവടക്കാർ, കടയുടമകൾ, ചെറുകിട വ്യാപാരികൾ എന്നിവർക്ക് പ്രത്യേക സഹായപാക്കേജാണ് ആവശ്യം. വായ്പയല്ല' -പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി 3,00,000 തെരുവ് കച്ചവടക്കാർക്ക് വിഡിയോ കോൺഫറൻസ് വഴി വായ്പ വിതരണം നടത്തിയിരുന്നു. തെരുവ് കച്ചവടക്കാരുമായി മോദി ആശയവിനിമയം നടത്തുകയും ചെയ്തു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങിൽ പെങ്കടുത്തു. കോവിഡ് പ്രതിസന്ധിയിൽ അകപ്പെട്ട തെരുവ് കച്ചവടക്കാർക്ക് വായ്പ നൽകുന്നതാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.