ന്യൂഡൽഹി: കോവിഡിനെതിരായ പോരാട്ടത്തിൽ മുൻനിരയിലുള്ള ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ അവസാനിപ്പി ക്കാൻ ഓർഡിനൻസുമായി കേന്ദ്രസർക്കാർ. ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നത് ജാമ്യമില്ലാ കുറ്റകൃത്യമായി കണക്കാക്ക ും. ഗൗരവമുള്ള കേസുകളിൽ കുറ്റക്കാർക്ക് ഏഴ് വർഷം വരെ തടവാണ് ഓർഡിനൻസിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്.
കുറ്റകൃത് യത്തിെൻറ ഗൗരവമനുസരിച്ച് ആറു മാസം മുതൽ ഏഴു വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് കാബിനറ്റ് യോഗത്തിനുശേഷം കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ മാധ്യമങ്ങളോട് പറഞ്ഞു.
50,000 മുതൽ അഞ്ച് ലക്ഷം രൂപ വരെ പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്. ആക്രമണത്തിെൻറ സ്വഭാവം ഗൗരവമുള്ളതല്ലെങ്കിൽ കുറ്റക്കാരിൽ നിന്ന് അമ്പതിനായിരം മുതൽ രണ്ട് ലക്ഷം രൂപ വരെ പിഴയീടാക്കും. ഗൗരവകരമായ ആക്രമണം ആണെങ്കിൽ അഞ്ച് ലക്ഷം രൂപ വരെ പിഴയീടാക്കാനാണ് ഓർഡിനൻസിൽ വ്യവസ്ഥയുള്ളത്.
30 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കണം. ഈ മഹാമാരിയിൽനിന്ന് രാജ്യത്തെ രക്ഷിക്കാൻ ശ്രമിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് നേരെ ആക്രമണങ്ങളുണ്ടാകുന്നത് ദൗർഭാഗ്യകരമാണെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
കോവിഡ് പരത്തുമെന്ന തെറ്റിദ്ധാരണ മൂലം അവർക്കുനേരെ നടക്കുന്ന ആക്രമണവും അപമാനവും അംഗീകരിക്കാനാവില്ല. ഇതിെൻറ ഭാഗമായിട്ടാണ് ഓർഡിനൻസ് കൊണ്ടുവന്നത്. രാഷ്ട്രപതി അനുമതി നൽകിയശേഷം ഇത് നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
120ലേറെ വർഷം പഴക്കമുള്ള 1897ലെ എപ്പിഡെമിക് ഡിസീസസ് ആക്ടിൽ ഭേദഗതി വരുത്തിയാണ് ഓർഡിനൻസ് പുറത്തിറക്കുന്നത്. ആരോഗ്യ പ്രവർത്തകരുടെയോ സ്ഥാപനങ്ങളുടെയോ വാഹനങ്ങൾക്ക് കേടുപാട് വരുത്തിയാൽ വാഹനത്തിെൻറ മാർക്കറ്റ് വിലയുടെ ഇരട്ടിവില കുറ്റക്കാരിൽനിന്ന് ഈടാക്കുമെന്നും മന്ത്രി അറിയിച്ചു.
ആരോഗ്യ പ്രവർത്തകർക്ക് നേരെ അതിക്രമം നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഓർഡിനൻസ് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.