വീട്ടിൽനിന്ന്​ 52 പവൻ സ്വർണാഭരണം മോഷ്ടിച്ച്​ വിറ്റ ഒൻപതാം ക്ലാസുകാരൻ പിടിയിൽ

ചെന്നൈ: മാതാപിതാക്കളറിയാതെ വീട്ടിൽനിന്ന്​ 52 പവൻ സ്വർണാഭരണം മോഷ്ടിച്ച്​ വിൽപന നടത്തിയ ഒൻപതാം ക്ലാസുകാരനെ പൊലീസ്​ കസ്റ്റഡിയിലെടുത്തു. മധുര നാഗമലൈ പുതുക്കോട്ടയിലെ ഹോട്ടലുടമയുടെ മകനാണ്​ പ്രതി.

വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 52 പവൻ സ്വർണാഭരണം കാണാതായതിനെ തുടർന്ന്​ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന്​ കുടുംബാംഗങ്ങളെയും വീട്ടുജോലിക്കാരെയും പൊലീസ്​ ചോദ്യം ചെയ്തു. തുടർന്നാണ് 13കാരനായ മകനാണ്​ പ്രതിയെന്ന്​ തെളിഞ്ഞത്.

സ്കൂളിലെ സഹപാഠിയുടെ സഹായത്തോടെ സ്വർണം വിറ്റത്​. ഓൺലൈൻ ഗെയിമുകളിൽ ഹരംകയറി പണം തുലച്ചതായും കൂട്ടുകാരുമൊത്ത്​ വിവിധയിടങ്ങളിൽ കറങ്ങിയിരുന്നതായും പൊലീസ്​ ചോദ്യം ​ചെയ്യലിൽ സമ്മതിച്ചു. മറ്റു രണ്ടുപേരെ കൂടി പൊലീസ്​ കസ്റ്റഡിയിലെടുത്തു.

Tags:    
News Summary - student arrested for stealing gold jewelery from his house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.