വിജയനഗരം: ആന്ധാപ്രദേശിലെ കുറുപ്പം ഗവൺമെന്റ് സോഷ്യൽ വെൽഫെയർ ബോയ്‌സ് ഹോസ്റ്റൽ മുറിയിൽ വെച്ച് വിദ്യാർഥി പാമ്പുകടിയേറ്റ് മരിച്ചു. എട്ടാം ക്ലാസ് വിദ്യാർഥിയായ എം.രഞ്ജിത് കുമാറാണ് മരിച്ചത്. മുറിയിലുണ്ടായിരുന്ന മറ്റ് രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ച അർധരാത്രിയോടെയാണ് സംഭവം.
മൂവരും രാത്രി ഉറങ്ങിക്കിടക്കുന്നതിനിടെ വിഷപ്പാമ്പ് കടിക്കുകയായിരുന്നെന്ന് ഹോസ്റ്റൽ ജീവനക്കാർ പറഞ്ഞു. അപകടം നടന്നയുടനെ മൂവരെയും പാർവതിപുരം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ പാമ്പിന്റെ വിഷം ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ തകരാറിലാക്കിയതിനെ തുടർന്ന് എം.രഞ്ജിത് കുമാർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. മറ്റ് രണ്ടുപേർ ഐ.സി.യു വിൽ ചികിത്സയിലാണ്.
ഉപമുഖ്യമന്ത്രി പി.പുഷ്പ ശ്രീവാണി, ജോയിന്റ് കലക്ടർ ആർ.മഹേഷ് കുമാർ എന്നിവർ ആശുപത്രിയിലെത്തി വിദ്യാർഥികളെ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.