മലയാളി വിദ്യാർഥി ജലന്ധർ എൽ.പി.യു ഹോസ്റ്റലിൽ മരിച്ച നിലയിൽ; വൻ പ്രതിഷേധം

ജലന്ധർ: ജലന്ധറിലെ ലവ്ലി പ്രഫഷണൽ യൂണിവേഴ്സിറ്റി (എൽ.പി.യു) ഹോസ്റ്റലിൽ മലയാളി വിദ്യാർഥി മരിച്ച നിലയിൽ. ചേര്‍ത്തല സ്വദേശിയായ വിദ്യാർഥിയാണ് മരിച്ചത്. ഹോസ്റ്റല്‍ മുറിയില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ നിഗമനം. അതേസമയം, മരണവിവരം സര്‍വകലാശാല മറച്ചുവെക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് വിദ്യാർഥികൾ വൻ പ്രതിഷേധവുമായി രംഗത്തെത്തി. രാത്രി മുഴുവൻ കാമ്പസിൽ പ്രതിഷേധിച്ച വിദ്യാർഥികൾ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു.

ബി ടെക് ഡിസൈന്‍ ഒന്നാം വര്‍ഷ വിദ്യാർഥിയാണ് മരിച്ചത്. സി ബ്ലോക്കിലെ മൂന്നാം നിലയിലെ ഹോസ്റ്റല്‍ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

10 ദിവസത്തിനിടെ കാമ്പസിലുണ്ടാകുന്ന രണ്ടാമത്തെ ആത്മഹത്യയാണ് ഇതെന്ന് പ്രതിഷേധവുമായി രംഗത്തിറങ്ങിയ വിദ്യാർഥികൾ ആരോപിച്ചു.


അതേസമയം, വിദ്യാർഥിയുടെ ആത്മഹത്യ വ്യക്തിപരമായ കാരണങ്ങളാലാണെന്ന് ആത്മഹത്യ കുറിപ്പിലുണ്ടെന്ന് പൊലീസിനെ ഉദ്ധരിച്ച് സർവകലാശാല പറഞ്ഞു. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്ന് എൽ.പി.യു പ്രസ്താവനയിൽ വ്യക്തമാക്കി. 


Tags:    
News Summary - Student dies at Punjab’s Lovely Professional University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.