ഹിജാബ് വിവാദം: വിദ്യാർഥികൾ മതത്തിന് അതീതമായി ചിന്തിക്കണമെന്ന് കർണാടക ആഭ്യന്തര മന്ത്രി

ബെംഗളുരു: വിദ്യാർഥികൾ മതത്തിന് അതീതമായി ചിന്തിക്കണമെന്ന് കർണ്ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. യൂണിഫോം സമത്വത്തിന്റെ പ്രതീകമാണെന്നും സമത്വസംസ്കാരമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ഉണ്ടാകേണ്ടതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കർണാടകയിലെ ഉഡുപ്പി കുന്ദാപൂർ ജൂനിയർ കോളേജിലെ ഹിജാബ്-കാവി ഷാൾ തർക്കത്തിൽ സർക്കാർ ഉത്തരവിൽ മത വ്യത്യാസമില്ലെന്നും ഹിജാബും കാവി ഷാളും ധരിച്ചെത്തുന്ന വിദ്യാർഥികളെ ഒരുപോലെ കോളജിൽ പ്രവേശിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഹിജാബ് വിവാദങ്ങൾക്ക് പിന്നിൽ ചില നിക്ഷിപ്ത താൽപ്പര്യങ്ങളുണ്ടെന്ന് സംശയിക്കുന്നതായും വിഷയത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ജ്ഞാനേന്ദ്ര അറിയിച്ചു. ഹിജാബ് വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും വിധി വരുന്നത് വരെ സമാധാനം പാലിക്കാന്‍ എല്ലാവരോടും അഭ്യർഥിക്കുന്നതായും കർണാടക മുഖ്യമന്ത്രിയായ ബസവരാജ് ബൊമ്മൈ നേരത്തെ പറഞ്ഞിരുന്നു.

കോളേജിൽ ഹിജാബ് ധരിക്കുന്നതിനുള്ള വിലക്കിനെ ചോദ്യം ചെയ്ത് ഉഡുപ്പിയിലെ ഗവൺമെന്റ് പ്രീ-യൂണിവേഴ്‌സിറ്റി കോളേജിലെ അഞ്ച് പെൺകുട്ടികൾ സമർപ്പിച്ച ഹരജി കർണാടക ഹൈക്കോടതി ഫെബ്രുവരി എട്ടിന് പരിഗണിക്കും.

Tags:    
News Summary - students should think beyond religion says Karnataka home minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.