ഹൈദരാബാദ്: ലോകമനസ്സാക്ഷിയെ നടുക്കി ഗസ്സയിൽ നരനായാട്ട് നടത്തുന്ന ഇസ്രയേലിനെതിരെ പ്രതിഷേധിച്ച ഹൈദരാബാദ് സെൻട്രൽ യൂനിവേ്സിറ്റി വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അംബേദ്കർ പ്രതിമയ്ക്ക് സമീപമായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി വിദ്യാർഥികൾ പ്രകടനം നടത്തി. പരിപാടി തുടങ്ങി അഞ്ചുമിനിറ്റിനകംതന്നെ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു.
പെൺകുട്ടികളായിരുന്നു പ്രതിഷേധക്കാരിൽ ഭൂരിഭാഗവും. വിദ്യാർഥികൾ ഫലസ്തീൻ നീണാൾ വാഴട്ടെ എന്നെഴുതിയ പ്ലക്കാർഡ് ഉയർത്തിപ്പിടിക്കുകയും ഇസ്രായേലിനെ അപലപിക്കുന്ന മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു. പോലീസ് വാഹനത്തിൽ പ്രതിഷേധക്കാരെ സ്ഥലത്തുനിന്ന് കൊണ്ടുപോവുകയായിരുന്നു.
എന്നാൽ പ്രതിഷേധത്തിന് അനുമതി വാങ്ങിയിരുന്നില്ലെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞയാഴ്ച ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള സംഘർഷം ആരംഭിച്ചതിന് ശേഷം ഹൈദരാബാദിൽ നടക്കുന്ന ആദ്യ പ്രതിഷേധമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.