തെമ്മാടിത്തരം കാണിക്കുന്നു; ബി.ജെ.പി ഐ.ടി സെല്ലിനെതിരെ സുബ്ര​മണ്യൻ സ്വാമി

ന്യൂഡൽഹി: ബി.ജെ.പി ഐ.ടി സെൽ അപവാദ പ്രചാരണം നടത്തുന്നുവെന്ന്​ ചൂണ്ടിക്കാട്ടി മുതിർന്ന ബി.ജെ.പി​ നേതാവും രാജ്യസഭാംഗവുമായ സുബ്രമണ്യൻ സ്വാമി. ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത്​ മാളവ്യ തനിക്കെതിരെ വ്യാജ ട്വീറ്റുകളിലൂടെ കാമ്പയിൻ നടത്തുന്നതായും അദ്ദേഹം ആരോപിച്ചു.

'ബി.ജെ.പി ഐ.ടി സെല്ലിൽ തെമ്മാടിത്തരം നടക്കുന്നു. ചില അംഗങ്ങൾ വ്യാജ ട്വീറ്റുകളിലൂടെ തനിക്കെതിരെ വ്യക്തിപരമായി അപവാദപ്രചാരണം നടത്തുന്നു. ഇതിൽ പ്രകോപിതരായ ത​െൻറ അനുയായികൾ മറുപടിയായി വ്യക്തിഹത്യ നടത്തുകയാണെങ്കിൽ, ഐ.ടി സെല്ലി​െൻറ പ്രവൃത്തികൾ ബി.ജെ.പി ഉത്തരവാദിത്തം ഏറ്റെടുക്കാത്തതുപോലെ ഞാനും ഉത്തരവാദിത്തം ഏറ്റെടുക്കില്ല' -സുബ്രമണ്യൻ സ്വാമി ട്വീറ്റ്​ ചെയ്​തു.

'ഞാൻ അവഗണിക്കാം, പക്ഷേ ബി.ജെ.പി അവരെ പുറത്താക്കണം. ഒരു മാളവ്യ കഥാപാത്രം കലാപത്തിന്​ ആഹ്വാനം ചെയ്​തുകൊണ്ടിരിക്കുന്നു. ഞങ്ങളുടേത്​ മര്യാദാ പുരുഷൻമാരുടെ പാർട്ടിയാണ്​. ഒരിക്കലും രാവണ​െൻറയോ ദുശാസ്സന​െൻറയോ അല്ല' -മറ്റൊരു ട്വീറ്റിൽ അദ്ദേഹം കുറിച്ചു.

Tags:    
News Summary - Subramanian Swamy accuses BJP IT cell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.