മലപ്പുറത്ത്​ അഫ്സ്പ പ്രഖ്യാപിക്കണമെന്ന്​ സുബ്രഹ്മണ്യം സ്വാമി

ന്യൂഡൽഹി: മലപ്പുറത്ത്​ പ്രത്യേക സൈനിക നിയമമായ അഫ്സ്പ പ്രഖ്യാപിക്കാൻ കേരള സർക്കാർ കേന്ദ്രത്തോട്​ ആവശ്യപ്പെടണമെന്ന്​ മുതിർന്ന  ബി.ജെ.പി നേതാവ്​ സുബ്രഹ്മണ്യം സ്വാമി.

ദ വീക് വാരികക്ക് ​നൽകിയ അഭിമുഖത്തിലാണ്​ സുബ്രഹ്മണ്യം സ്വാമിയുടെ അഭിപ്രായ പ്രകടനം.

'മലപ്പുറം സ്ഫോടനം ഇസ് ലാമിക്​ സ്റ്റേറ്റി​​െൻറ ഡ്രസ്​ റിഹേഴ്​സലാണ്​. സി.പി.എം ചെയ്ത പാപമാണ്​ മലപ്പുറം ജില്ല. ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ ജില്ലയിൽ പ്രത്യേക നടപടികൾ സ്വീകരിക്കേണ്ടത്​ അനിവാര്യമാണ്​. നിലവിൽ ജില്ലയിലെ സ്ഥിതി ഗതികൾ പരിശോധിക്കണമെന്ന്​ ഞാൻ കേന്ദ്ര ആഭ്യന്തര മന്ത്രിയോട്​ ആവശ്യപ്പെടുന്നു.​' അഭിമുഖത്തിൽ സ്വാമി പറഞ്ഞു.

നവംബർ ഒന്നിന്​ മലപ്പുറം കലക്ടറേറ്റ്​ വളപ്പിലെ വാഹനത്തിൽ​ സ്​ഫോടനമുണ്ടായിരുന്നു.

 

Tags:    
News Summary - Subramanian Swamy said enforce AFSPA in malapppuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.