ടാറ്റ വിവാദം: പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് സുബ്രമണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: എയര്‍ ഏഷ്യയില്‍ വഞ്ചനാപരമായ ഇടപാട് നടത്തിയെന്നാരോപിച്ച് ടാറ്റ ഗ്രൂപ്പിന്‍െറ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സൈറസ് മിസ്ട്രിയെ പുറത്താക്കിയ സാഹചര്യത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ബി.ജെ.പി എം.പി സുബ്രമണ്യന്‍ സ്വാമി സര്‍ക്കാറിനോടാവശ്യപ്പെട്ടു.

അന്വേഷണ സംഘത്തില്‍ സി.ബി.ഐ, എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, എസ്.ഇ.ബി.ഐ എന്നിവയിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തില്‍ സ്വാമി ആവശ്യപ്പെട്ടു.

രാജ്യത്തിന്‍െറ നിയമങ്ങള്‍ക്കെതിരായി രത്തന്‍ ടാറ്റ എയര്‍ ഏഷ്യയുടെയും വിസ്താര എയര്‍ലൈന്‍സിന്‍െറയും ഇന്ത്യയിലെ പങ്കാളി ആയതിനെ ചോദ്യം ചെയ്ത് നേരത്തെ മോദിക്ക് കത്തയച്ചിരുന്നതായി സ്വാമി പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും നിയമലംഘനം നടന്നിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും വ്യോമയാന മന്ത്രാലയം പറഞ്ഞു.

 

Tags:    
News Summary - subramanian swamy to tata

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.