നോട്ട് അസാധുവാക്കല്‍ വിവരം ചോര്‍ന്നു –സുബ്രഹ്മണ്യം സ്വാമി

കോയമ്പത്തൂര്‍: നോട്ട് അസാധുവാക്കല്‍ വിവരം ഒൗദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് ചോര്‍ന്നിരുന്നതായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി. കോയമ്പത്തൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ അന്വേഷണം നടത്തണം. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാതെയാണ് പ്രഖ്യാപനമുണ്ടായത്.

എ.ടി.എം യന്ത്രങ്ങളിലൂടെയുള്ള പണവിതരണം കാര്യക്ഷമമാക്കണമെന്നും ആദായനികുതി കുറക്കണമെന്നും ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ താന്‍ മുന്നോട്ടുവെച്ചിരുന്നു. നിലവിലെ മുഴുവന്‍ പ്രശ്നങ്ങള്‍ക്കും കാരണക്കാരന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണെന്നും സ്വാമി പറഞ്ഞു.

Tags:    
News Summary - subramanian swamy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.