ബംഗളൂരു: കോവിഡിനെ അതിജീവിച്ച രാജ്യത്തെ ഏറ്റവും പ്രായം കൂടിയ മുത്തശ്ശിയായി കർണാടക ചിത്രദുർഗ ബുറുജനഹട്ടി സ്വദേശിനി സിദ്ധമ്മ. കോവിഡ് ചികിത്സ കഴിഞ്ഞ് ശനിയാഴ്ച വൈകീട്ട് ചിത്രദുർഗ ജില്ല ആശുപത്രി വിട്ട സിദ്ധമ്മക്ക് 110 ആണ് പ്രായം. കോവിഡ് പരിശോധനഫലം പോസിറ്റിവായതിനെ തുടർന്ന് ജൂലൈ 27 നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളൊന്നും ഇവർ പ്രകടിപ്പിച്ചിരുന്നില്ല.
അഞ്ചുദിവസത്തെ ചികിത്സക്കുശേഷം കോവിഡ് പരിശോധനഫലം നെഗറ്റിവ് ആണെന്നറിഞ്ഞതോടെ മുത്തശ്ശിയെ ഡിസ്ചാർജ് ചെയ്തു. ജില്ല ആരോഗ്യ ഒാഫിസർ ബസവരാജ് തന്നെ നേരിെട്ടത്തി സിദ്ധമ്മയെ യാത്രയയച്ചു. എന്നാൽ, മുത്തശ്ശിക്ക് രോഗം പകർന്നത് ആരിൽനിന്നാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
തനിക്ക് ഒന്നിനെയും പേടിയില്ലെന്നും രോഗബാധയുണ്ടെന്നറിഞ്ഞപ്പോൾ പ്രത്യേകിച്ചൊന്നും തോന്നിയില്ലെന്നും സിദ്ധമ്മ പറഞ്ഞു. ഡോക്ടർമാർ തന്നെ നന്നായി പരിചരിച്ചു. അവരെനിക്ക് ചൂടുവെള്ളവും കഞ്ഞിയുമാണ് നൽകിയത്. അഞ്ചു മക്കളും 17 പേരക്കുട്ടികളുമടങ്ങുന്നതാണ് സിദ്ധമ്മയുടെ കുടുംബം. ജൂലൈയിൽ ചിത്രദുർഗ ജില്ല ആശുപത്രിയിൽ 96 വയസ്സുള്ള ഗൗരമ്മ എന്ന മുത്തശ്ശിയും കോവിഡിനെ അതിജീവിച്ചിരുന്നു. ഒമ്പതു ദിവസത്തെ ചികിത്സക്കുശേഷമാണ് ഇവർ ആശുപത്രി വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.