ന്യൂഡൽഹി: വിശ്വാസം ഉപേക്ഷിച്ച വ്യക്തിക്ക് അനന്തരാവകാശത്തിൽ മുസ്ലിം വ്യക്തിനിയമം ബാധകമാകുമോയെന്ന വിഷയത്തിൽ കേന്ദ്രസർക്കാറിന്റെ നിലപാട് തേടി സുപ്രീംകോടതി. എക്സ് മുസ്ലിംസ് ഓഫ് കേരള ജനറൽ സെക്രട്ടറി പി.എം. സഫിയയാണ് വിഷയത്തിൽ വ്യക്തത തേടി സുപ്രീംകോടതിയെ സമീപിച്ചത്. അവിശ്വാസികൾക്ക് വ്യക്തിനിയമം ബാധകമാകില്ലെന്ന് കോടതി പ്രഖ്യാപിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. വളരെ പ്രാധാന്യമേറിയ ചോദ്യമാണിതെന്ന് വിലയിരുത്തിയ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര സർക്കാറിന് നോട്ടീസ് അയക്കുകയായിരുന്നു. വിഷയത്തിൽ കോടതിയെ സഹായിക്കുന്നതിന് അമിക്കസ് ക്യൂറിയെ നാമനിർദേശം ചെയ്യാൻ അറ്റോണി ജനറൽ ആർ. വെങ്കട്ടരമണിക്ക് കോടതി നിർദേശവും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.