ജമ്മു കശ്മീരിൽ ഇതര ദേശ തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് ഉമർ അബ്ദുള്ള

ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപിയാൻ ജില്ലയിൽ പ്രദേശവാസിയല്ലാത്ത തൊഴിലാളി കൊല്ലപ്പെട്ടതിൽ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി ഉമർ അബ്ദുല്ല. ഇത്തരം ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നതായി അദ്ദേഹം പറഞ്ഞു.

തെക്കൻ കശ്മീർ ജില്ലയിലെ സൈനപോരയിലെ വാച്ചി പ്രദേശത്തെ വയലിലാണ് അശോക് ചൗഹാൻ എന്ന തൊഴിലാളിയുടെ മൃതദേഹം വെള്ളിയാഴ്ച കണ്ടെത്തിയത്.

‘ദക്ഷിണ കശ്മീരിൽ തീവ്രവാദികളുടെ കൈയ്യാലുള്ള അശോക് ചൗഹാ​ന്‍റെ മരണത്തെക്കുറിച്ച് കേൾക്കുന്നതിൽ വളരെ ദു:ഖമുണ്ട്. ഈ ആക്രമണങ്ങൾ വെറുപ്പുളവാക്കുന്നതാണ്. സാധ്യമായ രീതിയിൽ ശക്തമായി അപലപിക്കേണ്ടതാണ്. മരിച്ചവരുടെ കുടുംബത്തിനും ഉറ്റവർക്കും ഞാൻ എ​ന്‍റെ അനുശോചനം അറിയിക്കുന്നു’ അബ്ദുള്ള എക്‌സിൽ പറഞ്ഞു. ചൗഹാ​ന്‍റെ ശരീരത്തിൽ രണ്ട് വെടിയുണ്ടകൾ ഏറ്റതായി പൊലീസ് അറിയിച്ചു.

Tags:    
News Summary - Such attacks abhorrent, must be condemned: Omar Abdullah on labourer's killing in Jammu and Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.