ന്യൂഡൽഹി: ഞായറാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ പൊടിക്കാറ്റും മഴയും തലസ്ഥാന നഗരിയെ സ്തംഭിപ്പിച്ചു. 70 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശി. അന്തരീക്ഷത്തിൽ പൊടിക്കാറ്റ് നിറഞ്ഞതോടെ വൈകുന്നേരം അേഞ്ചാെട ഡൽഹി ഇരുട്ടിലായി. െപാടിക്കാറ്റും മഴയും വിമാന സർവിസുകളെ സാരമായി ബാധിച്ചു.
ഡൽഹി ഇന്ദിരഗാന്ധി വിമാനത്താവളം മണിക്കൂറുകളോളം നിലച്ചു. സർവിസുകൾ തിരിച്ചുവിട്ടു. പലയിടങ്ങളിലും മരങ്ങൾ വീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടു. ഉച്ചവരെ കടുത്ത ചൂട് അനുഭവപ്പെട്ട ഡൽഹിയിൽ അപ്രതീക്ഷിതമായി കാലാവസ്ഥ മാറുകയായിരുന്നു. െപാടിക്കാറ്റിന് പിന്നാലെ മഴ പെയ്യുകയാണുണ്ടായത്. ഡൽഹിക്കു പുറമേ അതിർത്തി നഗരങ്ങളായ ഗുരുഗ്രാം, നോയിഡ, ഫരീദാബാദ് എന്നിവിടങ്ങളിലും പൊടിക്കാറ്റും മഴയും ശക്തമായിരുന്നു. നിരവധി റൂട്ടുകളിൽ മെട്രോ ഗതാഗതത്തെയും പൊടിക്കാറ്റ് ബാധിച്ചു.
പ്രധാന പാതയായ ബ്ലൂ ലൈനിൽ അരമണിക്കൂർ സർവിസ് നിർത്തിവെച്ചു. പൊടിക്കാറ്റും മഴയും സംബന്ധിച്ച് 13 സംസ്ഥാനങ്ങൾക്ക് കഴിഞ്ഞ ദിവസങ്ങളിൽ കാലാവസ്ഥ ഗവേഷണ കേന്ദ്രങ്ങൾ നിർദേശം നൽകിയിരുന്നു. കഴിഞ്ഞ ആഴ്ച ഉത്തേരന്ത്യയിലുണ്ടായ പൊടിക്കാറ്റിലും മഴയിലും 134 പേരാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.