മലപ്പുറം: വൃത്തികെട്ട രാഷ്ട്രീയമാണ് ബി.ജെ.പി ത്രിപുരയിൽ കളിച്ചതെന്നും പല തരത്തിലുള്ള ക്രമക്കേടുകളാണ് അവിടെ നടന്നതെന്നും സി.പി.െഎ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഢി ആരോപിച്ചു. 11 ശതമാനത്തോളം വോട്ടിങ് യന്ത്രങ്ങൾ പ്രവർത്തനരഹിതമായിരുന്നു. അതുൾപ്പെടെയുള്ള കാര്യങ്ങൾ െതരഞ്ഞെടുപ്പ് കമീഷൻ വിശദീകരിക്കണം. ത്രിപുരയിലെ പരാജയത്തിെൻറ പശ്ചാത്തലത്തിൽ ഇടത് മതേതരത്വ ജനാധിപത്യ ശക്തികളുടെ ഏകീകരണം എല്ലാ രാഷ്ട്രീയ പാർട്ടികളും ചിന്തിക്കണം.
അധികാരം പിടിച്ചെടുക്കാൻ എന്ത് വൃത്തികെട്ട രീതിയും െതരഞ്ഞെടുക്കുമെന്ന് ഒരിക്കൽ കൂടി ബി.ജെ.പി തെളിയിച്ചിരിക്കുകയാണ്. അതിനായി ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ചില ഗോത്രവർഗ സംഘടനകളെയും അവർ കൂട്ടുപിടിച്ചു. ബി.ജെ.പിയുടെ ഇൗ രീതിക്ക് തടയിടാനും രാജ്യത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കാനും എന്ത് ചെയ്യണമെന്ന് രാഷ്ട്രീയ പാർട്ടികൾ ചിന്തിക്കണം.
ത്രിപുരയിൽ നിലവിലുണ്ടായിരുന്ന സർക്കാറിനെതിരെ ജനവിരുദ്ധ വികാരമുണ്ടായില്ല. എന്നാൽ, എന്താണ് അവിടെ സംഭവിച്ചത്. പണവും അധികാരവും ഉപയോഗിച്ച് ഭരണം പിടിച്ചെടുക്കുകയായിരുന്നു. ഇടതുപ്രസ്ഥാനങ്ങളും ബി.ജെ.പിയുമായി സീറ്റുകളുടെ കാര്യത്തിൽ ഇത്രയും വലിയ അന്തരം പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പിയുടെ ഇൗ നീക്കത്തിനെതിരെ യോജിച്ച നിര ഉയർന്നുവരണമെന്ന് സി.പി.െഎ ദേശീയ സെക്രട്ടറി ഡി. രാജ പറഞ്ഞു. ബി.ജെ.പി തന്നെ മുഖ്യശത്രുവെന്ന് സി.പി.എമ്മും പറയുന്നു.
ദേശീയതലത്തിലുണ്ടാക്കേണ്ട ബന്ധം സംബന്ധിച്ച് സി.പി.എം പാർട്ടി കോൺഗ്രസ് തീരുമാനിക്കെട്ട. എന്തായാലും ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ഇൗ രീതിക്കെതിരെ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.