ന്യൂഡല്‍ഹി: മുഖ്യ വിവരാവകാശ കമീഷണറായി സുധീര്‍ ഭാര്‍ഗവയെ നിയമിച്ചു. ഇന്‍ഫര്‍മേഷന ് കമീഷണറായിരുന്ന സുധീര്‍ ഭാര്‍ഗവ, മുന്‍ ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ യശ്വര്‍ധന്‍ കുമ ാര്‍ സിന്‍ഹ, മുന്‍ െഎ.ആർ.എസ് ഉദ്യോഗസ്ഥ വനജ എന്‍. സര്‍ന, മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന് നീരജ് കുമാര്‍ ഗുപ്ത, മുന്‍ നിയമ സെക്രട്ടറി സുരേഷേ ചന്ദ്ര എന്നിവരെ വിവരാവകാശ കമീഷണർമാരായി നിയമിച്ചുകൊണ്ടുള്ള ഉത്തരവിനും രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്‍കിയിരുന്നു.
മുഖ്യവിവരാവകാശ കമീഷണറായിരുന്ന ആര്.കെ. മാത്തൂറും കമീഷണര്‍മാരായിരുന്ന യശോവര്ധന് ആസാദ്, ശ്രീധര്‍ ആചാര്യലു, അമിതവ് ഭട്ടാചാര്യ എന്നിവര്‍ വിരമിച്ചതിന് ശേഷം മൂന്നു കമീഷണര്‍മാര്‍ മാത്രമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. കമീഷനില്‍ ഒഴിവുകള്‍ നികത്താതിരുന്നതിനെ തുടര്‍ന്ന് സാമൂഹികപ്രവർത്തകർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.