ന്യുഡൽഹി: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുൻ ടി.വി ചാനൽ നിർമാതാവ് ശുഹൈബ് ഇല്ല്യാസിന് ജീവപര്യന്തം ശിക്ഷ. ഡൽഹി കോടതിയാണ് കൊലപാതകത്തിൽ ഇയാൾ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് ശിക്ഷ വിധിച്ചത്.
2000 ജനുവരി 11നാണ് ഇല്യാസിയുടെ ഭാര്യ അഞ്ജു ഇല്യാസിയെ കത്തികൊണ്ട് കുത്തേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ അഞ്ജു മരണപ്പെട്ടിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് ശുഹൈബ് ഭാര്യയെ മർദിച്ചിരുന്നുവെന്ന് തെളിവ് ലഭിച്ചതിനെ തുടർന്നാണ് ഇയാളെ മാർച്ചിൽ അറസ്റ്റ് ചെയ്തു.
ക്രൈം പരിപാടിയായിരുന്ന 'ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്' എന്ന പരിപാടിയായിരുന്നു ശുഹൈബ് അവതരിപ്പിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.