കോയമ്പത്തൂർ: മൂത്ത മകൾ പ്രണയ വിവാഹം കഴിച്ചതിൽ മനംനൊന്ത് കുടുംബത്തിലെ മാതാപിതാക്കളും സഹോദരങ്ങളും ഉൾപ്പെടെ നാലുപേർ ആത്മഹത്യ ചെയ്തു.സേലം ആത്തൂർ രാജേന്ദ്രൻ (50), ഭാര്യ റാണി (45), മകൾ ആരതി (19), മകൻ നവീൻകുമാർ (16) എന്നിവരാണ് മരിച്ചത്. രാജേന്ദ്രൻ-റാണി ദമ്പതികളുടെ മൂത്ത മകൾ മേനക (21) ഒാേട്ടാ ഡ്രൈവറായ വാഴപ്പാടി മണികണ്ഠനെ(23)യാണ് വിവാഹം കഴിച്ചത്. രണ്ടു വർഷമായി ഇവർ പ്രണയത്തിലായിരുന്നു.
വീട്ടുകാർ ശക്തമായ എതിർപ്പാണ് പ്രകടിപ്പിച്ചിരുന്നത്. ഇൗ നിലയിലാണ് ആഗസ്റ്റ് മൂന്നിന് മേനക വീട്ടിൽനിന്ന് കാമുകനോടൊപ്പം ഒളിച്ചോടിയത്. പിന്നീട് ഇൗറോഡിലെ മുരുകൻ കോവിലിൽ വിവാഹം കഴിച്ചതിനുശേഷം കാരിപട്ടി പൊലീസ് സ്റ്റേഷനിൽ അഭയംതേടി. പൊലീസ് രാജേന്ദ്രനെ സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നു. എന്നാൽ രാജേന്ദ്രനും മറ്റു കുടുംബാംഗങ്ങളും കൃഷിയാവശ്യത്തിന് സൂക്ഷിച്ചിരുന്ന കീടനാശിനിയെടുത്ത് വെള്ളത്തിൽ കലർത്തി കുടിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. സേലം ഗവ. ആശുപത്രിയിൽ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തു. ബന്ധുക്കളും നാട്ടുകാരും ചേർന്ന് ശവസംസ്കാരം നടത്തി. ചടങ്ങിൽ മൂത്തമകൾ മേനക എത്തിയിരുന്നില്ല. എത്താപ്പൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.