സുനേരി ബാഗ് ​പള്ളി പൊളിക്കൽ; ലഭിച്ചത് 85,000 നിർദേശങ്ങൾ

ന്യൂ​ഡ​ൽ​ഹി: ഒ​ന്ന​ര നൂ​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള ഡ​ൽ​ഹി​യി​ലെ സു​നേ​രി ബാ​ഗ് മ​സ്ജി​ദ് പൊ​ളി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ന് ല​ഭി​ച്ച​ത് 85,000ലേ​റെ പ്ര​തി​ക​ര​ണ​ങ്ങ​ൾ. പാ​ർ​ല​മെ​ന്റി​ന് സ​മീ​പ​മു​ള്ള പ്ര​ധാ​ന​പാ​ത​യി​ലു​ള്ള സു​നേ​രി ബാ​ഗ് മ​സ്ജി​ദ് ഗ​താ​ഗ​ത​ത്തി​ര​ക്ക് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പൊ​ളി​ക്കാ​ൻ നീ​ക്കം ന​ട​ത്തു​ന്ന​ത്. ഇ​തി​നെ​തി​രെ മ​സ്ജി​ദ് ഇ​മാം ന​ൽ​കി​യ ഹ​ര​ജി ​ഡ​ൽ​ഹി ​ഹൈ​കോ​ട​തി പ​രി​ഗ​ണ​ന​യി​ലാ​ണ്.

പ​ള്ളി പൊ​ളി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​തി​ർ​പ്പു​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും അ​റി​യി​ക്കാ​ൻ ജ​നു​വ​രി ഒ​ന്നു​വ​രെ ഒ​രാ​ഴ്ച​യാ​ണ് ഡ​ൽ​ഹി മു​ൻ​സി​പ്പി​ൽ കോ​ർ​പ​റേ​ഷ​ൻ ന​ൽ​കി​യ​ത്. നി​​ർ​ദേ​ശ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ ഹെ​റി​റ്റേ​ജ് ക​ൺ​സ​ർ​വേ​ഷ​ൻ ക​മ്മി​റ്റി​ക്കു കൈ​മാ​റും. ജ​നു​വ​രി എ​ട്ടു​വ​രെ പൊ​ളി​ച്ചു നീ​ക്ക​ൽ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കി​ല്ലെ​ന്നും ഡ​ൽ​ഹി മു​ൻ​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ അ​റി​യി​ച്ചു. റ​ഫി മാ​ർ​ഗ്, മൗ​ലാ​ന ആ​സാ​ദ് റോ​ഡ്, മോ​ത്തി​ലാ​ൽ നെ​ഹ്റു മാ​ർ​ഗ്, സു​നേ​രി ബാ​ഗ് മാ​ർ​ഗ് എ​ന്നി​വ ചേ​രു​ന്ന റൗ​ണ്ട് എ​ബൗ​ട്ടി​ലാ​ണ് മ​സ്ജി​ദ് സ്ഥി​തി​ചെ​യ്യു​ന്ന​ത്.

Tags:    
News Summary - Sunehri Bagh masjid demolition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.