ന്യൂഡല്‍ഹി: എ.ആര്.ജി ഒൗട്ട്ലിയര് മീഡിയ ഏഷ്യാനെറ്റ് ന്യൂസ് മാനേജിങ് ഡയറക്ടറും റിപ് പബ്ലിക് ചാനല്‍ എഡിറ്റര്‍ ഇന്‍ ചീഫുമായ അര്‍ണബ് ഗോസ്വാമിക്ക് സുപ്രീംകോടതി അറസ്റ്റ ില്‍നിന്ന് സംരക്ഷണം നല്കി. ഏപ്രില്‍ 21ന് റിപ്പബ്ലിക് ചാനലിലൂടെ വിദ്വേഷ പ്രചാരണം നടത് തിയതിന് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ഒന്നൊഴികെ എല്ലാ കേസുകളും സുപ്രീംകോടതി സ്റ്റേ ചെയ്തു. അനുമതി നല്കിയ മഹാരാഷ്ട്രയിലെ ഏക കേസിലും അറസ്റ്റ് വിലക്കിയ സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യത്തിന് സമയം അനുവദിച്ചു. അര്‍ണബിനും റിപ്പബ്ലിക് ടി.വിക്കും സംരക്ഷണം നല്കാന് മുംബൈ പൊലീസ് കമീഷണര്‍ക്ക് നിര്‍ദേശം നല്കി. പ്രകോപന പ്രസ്താവനകള്‍ നടത്തുന്നതില്‍നിന്ന് വിലക്കണമെന്ന ആവശ്യവും സുപ്രീംകോടതി തള്ളി.
മഹാരാഷ്ട്രയിലെ നാഗ്പുരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍മാത്രം തുടര്‍നടപടി അനുവദിച്ചാല്‍ മതിയെന്ന് മുന്‍ അറ്റോണി ജനറല്‍ മുകുല്‍ രോഹതഗിയുടെ ആവശ്യം ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അനുവദിച്ചു. തന്നെ ആക്രമിച്ചെന്ന് കാണിച്ച് അര്‍ണബ ്നല്‍കിയ പരാതിക്കൊപ്പം അദ്ദേഹത്തിനെതിരായ പരാതിയും അന്വേഷിച്ചാല്‍ മതിയെന്നാണ് സുപ്രീംകോടതി നിർദേശം. അര്‍ണബിനെതിരെ ഈ വിഷയവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യുന്ന എഫ്.ഐ.ആറുകള്‍ക്കും സ്റ്റേ ബാധകമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.
അതിനിടെ, ജാമ്യത്തിന് വിചാരണ കോടതിയെയോ ഹൈകോടതിയെയോ സമീപിക്കാം. അര്‍ണബിെൻറ ഹരജിയില്‍ മറുപടി നല്കാന് മൂന്നാഴ്ച അനുവദിച്ച സുപ്രീംകോടതി കേസ് എട്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ തീരുമാനിച്ചു. പ്രകോപനമുണ്ടാക്കുന്നതില്നിന്ന് അര്‍ണബിനെ വിലക്കണമെന്ന ആവശ്യത്തോട് മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇടപെടില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം. മഹാരാഷ്ട്രയിലെ പാൽഗറില്‍ രണ്ട് ഹിന്ദു സന്യാസികളെയും ഡ്രൈവറെയും ആദിവാസികള്‍ പൊലീസ് സാന്നിധ്യത്തില്‍ തല്ലിക്കൊന്ന സംഭവം സോണിയ ഗാന്ധിയെ പരാമര്‍ശിച്ച് വര്‍ഗീയമായി തിരിച്ചുവിട്ടു എന്ന് കാണിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്കിയ ഹരജികളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
തെൻറ പരിപാടി വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കുന്നതെല്ലന്നും താന്‍ മതസൗഹാര്‍ദത്തിന് യത്നിക്കുന്നയാളാണെന്നും അര്‍ണബ് ഹരജിയില്‍ അവകാശപ്പെട്ടു. അറസ്റ്റ് ഒഴിവാക്കാന്‍ അര്‍ണബ് വ്യാഴാഴ്ച രാത്രി സമര്‍പ്പിച്ച ഹരജി അസാധാരണ നടപടിയിലൂടെ വെള്ളിയാഴ്ച മറ്റു കേസുകള്‍ മാറ്റിവെച്ച് അടിയന്തരമായി കേള്‍ക്കുകയായിരുന്നു. ഇതിനെതിരെ സുപ്രീംകോടതി അഭിഭാഷകന് ചീഫ് ജസ്റ്റിസിന് പരാതി നൽകി. അര്‍ണബും ഭാര്യയും ഏപ്രില്‍ 23ന് ആക്രമിക്കപ്പെട്ടതിനാല്‍ ഓരോ വ്യക്തികള്‍ നല്കുന്ന കേസുകളില്‍ ഹാജരാകാന്‍ കഴിയില്ലെന്ന് രോഹതഗി ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.