ന്യൂഡൽഹി: വിദ്വേഷ പ്രസംഗങ്ങളുടെ പേരിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാ ഥ്, മുൻ മുഖ്യമന്ത്രി മായാവതി, കേന്ദ്രമന്ത്രി മേനക ഗാന്ധി, സമാജ്വാദി പാർട്ടി നേതാവ് അ അ്സം ഖാൻ എന്നിവരുടെ വായടപ്പിച്ച കമീഷൻ നടപടിയിൽ സുപ്രീംകോടതിക്ക് സംതൃപ്തി. വിദ്വേഷ പ്രസംഗങ്ങൾ നേരിടാനുള്ള അധികാരം ഇപ്പോൾ തെരഞ്ഞെടുപ്പ് കമീഷന് ലഭിച്ചുവെന്ന് തോന്നുന്നുവെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് അഭിപ്രായപ്പെട്ടു.
വർഗീയ പ്രസംഗം നടത്തിയ രാഷ്ട്രീയ നേതാക്കൾക്കെതിരെ നടപടിയെടുക്കാത്ത തെരഞ്ഞെടുപ്പ് കമീഷനോട് സുപ്രീംകോടതി കടുത്ത അമർഷം പ്രകടിപ്പിച്ചതിനു പിറകെയാണ് നാലു നേതാക്കൾക്കെതിരായ നടപടി അംഗീകരിച്ചത്. യോഗി ആദിത്യനാഥിനും മായാവതിക്കും 72 മണിക്കൂർ വീതവും അഅ്സം ഖാനും മേനക ഗാന്ധിക്കും 48 മണിക്കൂർ വീതവുമാണ് കമീഷൻ വിലേക്കർപ്പെടുത്തിയത്. ആദ്യമായാണ് ദേശവ്യാപകമായ വിലേക്കർപ്പെടുത്തുന്നതെന്ന് കമീഷൻ വ്യക്തമാക്കിയിരുന്നു. ഭരണഘടനയുടെ 324ാം അനുച്ഛേദം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് നൽകിയിരിക്കുന്ന അധികാരമുപയോഗിച്ചാണ് വിലക്ക്. രാജ്യത്ത് ഒരിടത്തും സംസാരിക്കരുതെന്ന വിലക്ക് ചൊവ്വാഴ്ച രാവിലെ ആറു മണി മുതലാണ് പ്രാബല്യത്തിൽ വന്നത്.
മീറത്തിലെ യോഗത്തിൽ യോഗി ആദിത്യനാഥ് നടത്തിയ ‘അലി’ ‘ബജ്രംഗ് ബലി’ വർഗീയ പരാമർശമാണ് അദ്ദേഹത്തിന് 72 മണിക്കൂർ വിലക്കിന് കാരണമായത്. ഒരു മുഖ്യമന്ത്രിയെന്ന നിലയിൽ മതേതരത്വവും ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളും മുറുകെ പിടിക്കുക മാത്രമല്ല, ജനങ്ങൾക്കു മുന്നിൽ അത് പ്രകടിപ്പിക്കേണ്ട ബാധ്യതകൂടി യോഗി ആദിത്യനാഥിനുണ്ടെന്ന് കമീഷൻ ചൂണ്ടിക്കാട്ടി. മുസ്ലിംകൾ മഹാസഖ്യത്തിന് വോട്ടുചെയ്യണമെന്ന് മായാവതി ആവശ്യപ്പെട്ടതാണ് അവർക്കെതിരായ നടപടിക്ക് കാരണം. തെരഞ്ഞെടുപ്പിൽ ധ്രുവീകരണമുണ്ടാക്കുന്ന തരത്തിലുള്ള പ്രയോഗത്തിൽ നിന്ന് മായാവതിയെപ്പോലൊരു നേതാവ് വിട്ടുനിൽക്കേണ്ടതായിരുന്നുവെന്നും കമീഷൻ വ്യക്തമാക്കി. മുസ്ലിംകൾ തനിക്ക് വോട്ടുചെയ്താൽ മാത്രമേ പിന്നീട് താൻ അവരെ കേൾക്കുകയുള്ളൂ എന്ന് പ്രസംഗിച്ചതാണ് മേനക ഗാന്ധിയുടെ വിലക്കിനുള്ള കാരണം. ജയപ്രദയുടെ അടിവസ്ത്രത്തിെൻറ നിറം കാക്കിയാണെന്ന് പറഞ്ഞുെവന്നാണ് അഅ്സം ഖാെനതിരായ പരാതി. എന്നാൽ, മായാവതിക്കെതിരെ കൈക്കൊണ്ട നടപടിയെ അവരുടെ അഭിഭാഷകൻ ദുഷ്യന്ത് ദവെ സുപ്രീംകോടതിയിൽ വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.