ന്യൂഡൽഹി: പ്രായപൂർത്തിയായവരുടെ പരസ്പര സമ്മതപ്രകാരമുള്ള സ്വവർഗരതി ഇനി ക്രിമിനൽ കുറ്റമല്ല. പ്രകൃതിവിരുദ്ധമായ സ്വവർഗരതി ജീവപര്യന്തം തടവിനു വിധിക്കാവുന്ന കുറ്റമായി വ്യവസ്ഥ ചെയ്യുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് സുപ്രീംകോടതി ഭാഗികമായി റദ്ദാക്കി. നിർബന്ധ പ്രേരണ, കുട്ടികളെയോ മൃഗങ്ങളെയോ ദുരുപയോഗിക്കൽ എന്നിവ വഴിയുള്ള സ്വവർഗരതി ഇൗ വകുപ്പു പ്രകാരം തുടർന്നും ശിക്ഷാർഹമായിരിക്കും.
157 വർഷം പഴക്കമുള്ള നിയമവ്യവസ്ഥ ഇല്ലാതാക്കാൻ കഴിയുന്ന വിധം വ്യത്യസ്തതകൾ അംഗീകരിക്കാൻ ഇന്ത്യൻ സമൂഹം പക്വതയാർജിച്ചുവെന്ന നിരീക്ഷണത്തോടെയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുെട നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബെഞ്ച് സുപ്രധാന വിധിന്യായം നടത്തിയത്. കോടതി നിരീക്ഷണങ്ങൾ:
#WATCH Celebrations in Karnataka's Bengaluru after Supreme Court legalises homosexuality. pic.twitter.com/vQHms5C0Yd
— ANI (@ANI) September 6, 2018
#WATCH Celebrations at Delhi's The Lalit hotel after Supreme Court legalises homosexuality. Keshav Suri, the executive director of Lalit Group of hotels is a prominent LGBT activist. pic.twitter.com/yCa04FexFE
— ANI (@ANI) September 6, 2018
സുപ്രീംകോടതി വിധിയിൽ ആഹ്ലാദം സ്വാഗതം ചെയ്ത് സമൂഹത്തിലെ വിവിധ തുറകളിലുള്ളവർ
ന്യൂഡൽഹി/മുംബൈ: സ്വവർഗരതി കുറ്റകൃത്യമല്ലാതാക്കിയ സുപ്രീംകോടതി വിധി പുറത്തുവന്നതോടെ ആഹ്ലാദം പ്രകടിപ്പിച്ച് ലൈംഗിക ന്യൂനപക്ഷങ്ങളും ആക്ടിവിസ്റ്റുകളും. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ‘മഴവിൽ’ പതാകയേന്തി നിരവധിപേർ നിരത്തിലും ഹോട്ടലുകളിലും ഒത്തുകൂടി സന്തോഷം പങ്കിട്ടു. പരസ്പരം ആലിംഗനം ചെയ്തും ആനന്ദക്കണ്ണീരണിഞ്ഞും നൃത്തംചെയ്തുമാണ് സ്വവർഗാനുരാഗികളായ സ്ത്രീകളും പുരുഷന്മാരും ട്രാൻസ്ജെൻഡറുകളുമടക്കമുള്ളവർ ആഹ്ലാദം പ്രകടിപ്പിച്ചത്.
സിനിമ പ്രവർത്തകർ, എഴുത്തുകാർ, അഭിഭാഷകർ, അധ്യാപകർ എന്നീ സമൂഹത്തിെൻറ വിവിധതുറകളിൽ പെട്ടവരും സന്തോഷത്തിൽ പങ്കുചേർന്നു. മുംബൈയിലും ന്യൂഡൽഹിയിലും രാജ്യത്തിെൻറ വിവിധയിടങ്ങളിലും നടന്ന ചടങ്ങുകളിൽ നിയമപോരാട്ടത്തിന് നേതൃത്വം നൽകിയവരും പങ്കാളികളായി.
സ്വവർഗാനുരാഗികൾ രാജ്യത്ത് കുറ്റവാളികളും രണ്ടാംകിട പൗരന്മാരുമായി കഴിയുന്ന സാഹചര്യം വിധിയിലൂടെ മാറിയെന്ന് കേസിലെ ഹരജിക്കാരിലൊരാളായ അങ്കിത് ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു.
വിഷയത്തിൽ കൂടുതൽ വലിയ കോടതിവിധികൾ സമ്പാദിക്കാനുള്ള വാതിലാണ് സുപ്രീംകോടതി വിധി തുറന്നിരിക്കുന്നതെന്ന് ആക്ടിവിസ്റ്റ് അജ്ഞലി നസിയ പ്രതികരിച്ചു.
െഎ. പി.സി 377 എന്ത്?
ഇന്ത്യൻ ശിക്ഷ നിയമം (െഎ. പി.സി) 377 ാം വകുപ്പ് അനുസരിച്ച് ഉഭയകക്ഷി സമ്മതപ്രകാരമാണെങ്കിലും സമാന ലിംഗക്കാര്‍ തമ്മിലോ മൃഗങ്ങളുമായോ നടക്കുന്ന ഏതൊരു ലൈംഗികബന്ധവും പ്രകൃതിവിരുദ്ധമാണ്. പത്തു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം. ഈ വകുപ്പാണ് ചരിത്രപരമായ വിധിയിലൂടെ സുപ്രീം കോടതി ഭാഗികമായി റദ്ദാക്കിയത്. എന്നാല്‍ മൃഗങ്ങളുമായുള്ള ഏതെങ്കിലും തരത്തിലുള്ള ലൈംഗികവേഴ്ച കുറ്റകരമായി തുടരുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.