ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളയണമെന്ന് സുപ്രീംകോടതിയിൽ ഹരജി

ന്യൂഡൽഹി: ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു. ആർട്ടിക്കിൾ 370യുടെ നിയമസാധുത ചോദ്യം ചെയ്തുകൊണ്ടാണ് ഹരജി സമർപ്പിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ അഭിപ്രായം അറിയിക്കുന്നതിനായി സുപ്രീംകോടതി കേന്ദ്രസർക്കാറിന് നോട്ടീസ് അയച്ചു. ജമ്മു കശ്മീരിന് പ്രത്യേക അവകാശങ്ങൾ അനുവദിക്കുന്നതാണ് ഭരണഘടനയിലെ ആർട്ടിക്കിൾ 370 വകുപ്പ്. 

ആർട്ടിക്കിൾ 35എയെക്കുറിച്ചുള്ള ചർച്ചകൾ ചൂടുപിടിച്ചിരിക്കുന്നതിനിടെയാണ് ആർട്ടിക്കിൾ 370യുടെ നിയമസാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജി സുപ്രീംകോടതിയുടെ പരിഗണനക്കെത്തുന്നത്. ജമ്മു കശ്മീർ നിയമസഭക്ക് സംസ്ഥാനത്തെ സ്ഥിരം താമസക്കാരെ തീരുമാനിക്കുന്നതിനുള്ള അവകാശം നൽകുന്നതാണ് ആർട്ടിക്കിൾ 35എ.

ആർട്ടിക്കിൾ 370 റദ്ദ് ചെയ്യണമെന്ന് ഏറെ നാളുകളായി ബി.ജെ.പിയും ആർ.എസ്.എസും ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.
 

Tags:    
News Summary - Supreme Court admits plea challenging Jammu and Kashmir's Article 370 status-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.