ന്യൂഡൽഹി: 24 ആഴ്ച പ്രായമുള്ള ഭ്രൂണം നശിപ്പിക്കാൻ സുപ്രീംകോടതി പ്രത്യേകാനുമതി. മുംബൈയിൽ നിന്നുള്ള 22 കാരിയാണ് വളർച്ചെത്താത്ത ഗർഭം അലസിപ്പിക്കാൻ കോടതി വിധി തേടിയത്. ഗർഭസ്ഥ ശിശുവിെൻറ അവസ്ഥ മാതാവിെൻറ ജീവന് അപടകമാണെന്ന റിപ്പോർട്ടിലാണ് കോടതി ഗർഭഛിദ്രത്തിന് പ്രത്യേക അനുമതി നൽകിയത്. നിലവിൽ ഗർഭഛിദ്ര നിയമപ്രകാരം 20 ആഴ്ചക്ക് ശേഷമുള്ള ഭ്രൂണത്തെ അലസിപ്പിക്കാനുള്ള അനുമതിയില്ല.
ഗർഭസ്ഥശിശു തലയോട്ടി വളരാത്ത അപൂർവ്വ അവസ്ഥയിലാണെന്നും ഗർഭാവസ്ഥയിൽ തുടരുന്നത് മാതാവിെൻറ ജീവന് ആപത്തുണ്ടാക്കുമെന്നും വ്യക്തമാക്കി യുവതിയെ പരിശോധിച്ച കെ.ഇ.എം ആശുപത്രിയിലെ മെഡിക്കൽ ബോർഡ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഡിസംബറിൽ നടത്തിയ പരിശാധനയിലാണ് ഭ്രൂണത്തിെൻറ അപൂർണ വളർച്ച കണ്ടെത്തിയത്. 21 ആഴ്ച കഴിഞ്ഞിട്ടും ഗർഭസ്ഥ ശിശു തലയോട്ടി വളരാത്ത അവസ്ഥയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.