ന്യൂഡൽഹി: 26 ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ സുപ്രീം കോടതി അനുമതി നൽകി. കൊൽക്കത്ത സ്വദേശിനിയായ യുവതിയും ഭർത്താവുമാണ് ഗർഭം അലസിപ്പിക്കാൻ അനുമതി തേടി സുപ്രീം കോടതി മുമ്പാെക ഹരജി സമർപ്പിച്ചത്. ഗർഭസ്ഥ ശിശുവിന് ഹൃദയ സംബന്ധിയായ പ്രശ്നങ്ങൾ ഉണ്ടെന്ന് കെണ്ടത്തിയതിനെ തുടർന്നാണ് ഗർഭം അലസിപ്പിക്കാൻ കോടതി അനുമതി നൽകിയത്. ജസ്റ്റിസ് ദീപക് മിശ്ര, എം. ഖാൻവിൽകർ എന്നിവരടങ്ങിയ െബഞ്ചാണ് ഉത്തരവിട്ടത്.
മെഡിക്കൽ റിപ്പോർട്ടുകളുെട അടിസ്ഥാനത്തിലാണ് തീരുമാനം. ഗർഭം തുടരുകയാണെങ്കിൽ അമ്മക്ക് മാനസിക പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്നും കുഞ്ഞിനെ ജീവനോടെ ലഭിക്കുകയാെണങ്കിൽ തന്നെ ഹൃദയത്തിന് ഒന്നിലേറെ ശസ്ത്രക്രിയകൾ ആവശ്യമായി വരുെമന്നുമായിരുന്നു മെഡിക്കൽ റിപ്പോർട്ട്. ആദ്യ ശസ്ത്രക്രിയ പോലും തരണം ചെയ്യാൻ ശിശുവിനാകിെല്ലന്നും ഗർഭത്തിെൻറ വളർച്ച അമ്മയുടെ ജീവന് ഭീഷണിയാെണന്നും കോടതി നിയോഗിച്ച ഏഴംഗ െമഡിക്കൽ ബോർഡിെൻറ റിപ്പോർട്ടിലുണ്ട്. ഇൗ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ഗർഭം അലസിപ്പിക്കാൻ കോടതി അനുമതി നൽകിയത്.
നിലവിലെ ഇന്ത്യൻ നിയമ പ്രകാരം 20 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കുന്നത് കുറ്റകരമാണ്. മെഡിക്കൽ റിപ്പോർട്ടുകളുെട അടിസ്ഥാനത്തിൽ കോടതി നേരത്തെ ആറുമാസം പ്രായമായ ഗർഭം അലസിപ്പിക്കാൻ അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.