ന്യൂഡൽഹി: കോവിഡ് ബാധിച്ചവർ ആത്മഹത്യ ചെയ്തത് കോവിഡ് മരണമായി കണക്കാക്കില്ലെന്ന കേന്ദ്ര നിലപാട് പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി.
കോവിഡ് മരണ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാനുള്ള കമ്മിറ്റികളുടെ സമയപരിധി, മരണപ്പെട്ടവരുടെ കുടുംബം സമർപ്പിക്കേണ്ട രേഖകൾ എന്തെല്ലാം, ആശുപത്രികൾ നൽകേണ്ട രേഖകൾ എന്തെല്ലാം എന്നിവയിൽ വ്യക്തത വരുത്തണമെന്നും ജസ്റ്റിസ് എം.ആർ ഷാ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
കേന്ദ്ര സർക്കാർ സമർപ്പിച്ച പുതിയ മാർഗനിർദേശങ്ങൾ പരിഗണിച്ചാണ് സുപ്രീംകോടതി ഇൗ ആവശ്യങ്ങളുന്നയിച്ചത്. നഷ്ടപരിഹാര മാർഗനിർദേശങ്ങൾ ഇൗ മാസം 23ന് കേസ് പരിഗണിക്കുന്നതിന് മുമ്പായി സമർപ്പിക്കാമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.