ന്യൂഡൽഹി: ആം ആദ്മി പാർട്ടിയോട് ജൂൺ 15നകം ഡൽഹിയിലെ ദേശീയ ആസ്ഥാനമന്ദിരം ഒഴിയണമെന്ന് സുപ്രീംകോടതി. ഡൽഹി ഹൈകോടതിക്ക് കെട്ടിട സമുച്ചയം നിർമിക്കാൻ റോസ് അവന്യുവിൽ അനുവദിക്കപ്പെട്ട സ്ഥലം അനധികൃതമായി കൈവശം വെച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിഡ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് പാർട്ടി ആസ്ഥാനം ഒഴിയാൻ ഉത്തരവിട്ടത്. 2015 മുതൽ സ്ഥലം ആം ആദ്മി പാർട്ടി അനധികൃതമായി കൈവശം വെച്ചിരിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പ് കൂടി പരിഗണിച്ചാണ് ജൂണ്‍ 15വരെ സമയം അനുവദിച്ചത്. പകരമായി നൽകിയ സ്ഥലം മറ്റു ദേശീയ പാർട്ടികൾക്ക് അനുവദിച്ച സെൻട്രൽ ഡൽഹിയിൽനിന്ന് ഏറെ അകലെയുള്ള ബദർപൂർ അതിർത്തിയിലാണെന്ന് ആം ആദ്മി പാർട്ടിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ അഭിഷേക് മനു സിങ്വി ചൂണ്ടിക്കാട്ടി.
പുതിയ സ്ഥലത്തിനായി കേന്ദ്ര സർക്കാറിന് കീഴിലെ ലാന്‍ഡ് ആന്‍ഡ് ഡെവലപ്മെന്റ് ഓഫിസിനെ സമീപിക്കാന്‍ ബെഞ്ച് നിർദേശിച്ചു. ആം ആദ്മി പാർട്ടിയുടെ അപേക്ഷയില്‍ നടപടിയെടുക്കാനും നാലാഴ്ചക്കകം തീരുമാനം അറിയിക്കാനും ലാന്‍ഡ് ആന്‍ഡ് ഡെവലപ്മെന്റ് ഓഫിസിനോട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. പാർട്ടി ആസ്ഥാനം ഒഴിയണമെന്ന് നേരത്തേ ഡൽഹി ഹൈകോടതിയും ഉത്തരവിട്ടിരുന്നു. ഇതിനെതിരെ നൽകിയ ഹരജിയിലാണ് സുപ്രീംകോടതിയുടെ സമാന വിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.