ന്യൂഡൽഹി: ബാബരി ഭൂമി തർക്കത്തിൽ മധ്യസ്ഥതക്ക് മേൽനോട്ടം വഹിക്കാമെന്ന് ചീഫ് ജസ് റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. മധ്യസ്ഥ തക്ക് ഒരു ശതമാനം അവസരമുണ്ടെങ്കിൽ അക്കാര്യം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട സു പ്രീംകോടതി അതിനായി എട്ടാഴ്ച സമയവും അനുവദിച്ചു. കേസിലെ രണ്ടു കക്ഷികളായ സുന്നീ വ ഖഫ് ബോർഡും രാമേക്ഷത്രത്തെ അനുകൂലിക്കുന്ന നിർമോഹി അഖാഡയും മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ചപ്പോൾ ഇതുവരെ മധ്യസ്ഥതയെ അനുകൂലിച്ച സംഘ്പരിവാർ ഒത്തുതീർപ്പ് ചർച്ചക്കില്ലെന്ന് അറിയിച്ചു. തുടർന്ന് മധ്യസ്ഥതയുടെ കാര്യത്തിൽ അടുത്ത ചൊവ്വാഴ്ച വിധിയുണ്ടാകുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
കേസിലെ കക്ഷികളെ മധ്യസ്ഥത്തിന് പ്രേരിപ്പിക്കാൻ ശ്രമം തുടങ്ങിയത് സുപ്രീംകോടതി തന്നെയായിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുമായി ഏറ്റവും അടുപ്പമുള്ള ജസ്റ്റിസ് എസ്.എ. ബോബ്ഡെയാണ് ഇൗ നിർദേശം മുന്നോട്ടുവെച്ചത്. അതോടൊപ്പം അന്തിമ വിചാരണക്കുള്ള നടപടിയും സുപ്രീംകോടതി തുടങ്ങിവെച്ചു. ശ്രീ ശ്രീ രവിശങ്കറും ശങ്കരാചാര്യയും നേരത്തേ മാധ്യസ്ഥ്യ ശ്രമം നടത്തി പരാജയപ്പെട്ടതാണെന്നും ഇനി തങ്ങളില്ലെന്നും ഉത്തർപ്രദേശിലെ ബി.ജെ.പി സർക്കാറിെൻറയും കേസിലെ മൂന്നാം കക്ഷിയായ രാംലല്ല വിഗ്രഹത്തിെൻറയും അഭിഭാഷകർ ബോധിപ്പിച്ചു. എന്നാൽ, ഇപ്പോൾ സുപ്രീംകോടതിയാണ് മധ്യസ്ഥതക്ക് ആവശ്യപ്പെടുന്നതെന്നും തങ്ങൾ അതിന് മേൽനോട്ടം വഹിക്കുമെന്നും ചീഫ് ജസ്റ്റിസ് പ്രതികരിച്ചു.
ബാബരി ഭൂമിക്കേസ് കേവലം ഒരു സ്വത്തുതർക്കത്തേക്കാൾ വലിയ ഒന്നാണെന്ന് ജസ്റ്റിസ് ബോബ്ഡെ ചൂണ്ടിക്കാട്ടി. ഇൗ കേസിൽ ഒൗദ്യോഗികമായ മധ്യസ്ഥത ഇതുവരെ നടന്നിട്ടില്ല. സിവിൽ നടപടിക്രമം 89ാം വകുപ്പ് പ്രകാരമുള്ള അധികാരമുപയോഗിച്ച് കോടതിക്ക് തർക്ക പരിഹാരത്തിന് അത്തരമൊരു ശ്രമം നടത്തിനോക്കാവുന്നതാണ്. മധ്യസ്ഥത വിജയത്തിലെത്താൻ ഒരു ശതമാനം സാധ്യതയേ ഉള്ളൂവെങ്കിൽപോലും അതിനായി ശ്രമം നടത്തണം. വളരെ രഹസ്യ സ്വഭാവത്തിലായിരിക്കും ഇൗ മാധ്യസ്ഥ്യ ശ്രമമെന്നും ജസ്റ്റിസ് ബോബ്ഡെ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട രേഖകളുടെ പരിഭാഷ വാല്യം കണക്കിന് പരിശോധിക്കാൻ എട്ടാഴ്ച സമയം നൽകി. ഇൗ എട്ടാഴ്ചക്കകം ഒരു മധ്യസ്ഥതക്കുള്ള ശ്രമമാണ് സുപ്രീംകോടതി നടത്തുക.
ഇരുവിഭാഗങ്ങളും നൽകിയ രേഖകളുെട പരിഭാഷകളിലെ തെറ്റുകളും കുറ്റങ്ങളും പരിശോധിക്കാനാണ് രണ്ടാഴ്ച നൽകിയത്. രേഖകളുടെ പരിഭാഷ സംബന്ധിച്ച് ഇരു കക്ഷികൾക്കും പരാതിയില്ലെങ്കിൽ അന്തിമ വാദത്തിലേക്ക് സുപ്രീംകോടതിക്ക് കടക്കാമെന്ന് ചീഫ് ജസ്റ്റിസ് ഗൊഗോയി പറഞ്ഞു. ഇരു കക്ഷികളും സമർപ്പിച്ച പരിഭാഷക്ക് പുറമെ ഉത്തർപ്രദേശ് സർക്കാർ സ്വന്തം നിലക്ക് പരിഭാഷപ്പെടുത്തി രേഖകൾ സമർപ്പിച്ചിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് തുടർന്നു. ആ പരിഭാഷയിൽ പരാതിയില്ലെങ്കിൽ കോടതിക്ക് അതുവെച്ച് അന്തിമ വാദത്തിലേക്ക് കടക്കാമെന്നും വാദം തുടങ്ങിയ ശേഷം പരിഭാഷ ശരിയല്ലെന്ന് പറയാനാവില്ലെന്നും ചീഫ് ജസ്റ്റിസ് ഒാർമിപ്പിച്ചു.
തങ്ങൾക്ക് ഒരു പരാതിയുമില്ലെന്നും ഒന്നും പരിശോധിക്കാനില്ലെന്നുമായിരുന്നു ഹിന്ദു വിഭാഗത്തെ പ്രതിനിധാനം ചെയ്ത അഭിഭാഷകരുടെ പ്രതികരണം. എന്നാൽ, ഉത്തർപ്രദേശ് സർക്കാറിെൻറ ഒൗദ്യോഗിക പരിഭാഷയും എതിർകക്ഷികളുടെ പരിഭാഷയും തങ്ങൾക്ക് പരിശോധിക്കാതെ പറയാനാവില്ലെന്ന് സുന്നീ വഖഫ് ബോർഡിനു വേണ്ടി ഹാജരായ രാജീവ് ധവാൻ ബോധിപ്പിച്ചു. ഇതേ തുടർന്നാണ് എട്ടാഴ്ച രേഖകളുടെ പരിഭാഷ പരിശോധിക്കാൻ സമയം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.