ന്യൂഡൽഹി: പ്രവാസികൾക്ക് മുക്ത്യാർ വോട്ട് അനുവദിക്കുന്നതിനു മൂ ന്നു മാസത്തിനകം നിയമ നിർമാണം നടത്തുമെന്നാണ് കരുതുന്നതെന്ന് സുപ്രീംകോടതി. പ്ര വാസി വോട്ടിെൻറ നിയമ നിർമാണത്തിനുള്ള നടപടിയിലാണെന്ന് കേന്ദ്ര സർക്കാർ സുപ്രീംക ോടതിയിൽ ബോധിപ്പിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് ഇൗ അഭിപ്രായ പ്രകടനം നടത്തിയത്.
കഴിഞ്ഞ ഒക്േടാബറിൽ നിയമമുണ്ടാക്കുമെന്ന് സുപ്രീംകോടതിക്ക് ഏറ്റവുമൊടുവിൽ ഉറപ്പുനൽകിയ കേന്ദ്ര സർക്കാർ ഇപ്പോഴും നടപടിയൊന്നുമെടുത്തിട്ടില്ലെന്ന് ഹരജിക്കാരനായ ഡോ. ശംസീർ വയലിലിനു വേണ്ടി ഹാജരായ അഡ്വ. ഹാരിസ് ബീരാൻ ബോധിപ്പിച്ചു. ഇതിനു മറുപടി പറഞ്ഞ അഡീഷനൽ സോളിസിറ്റർ ജനറൽ ആത്മാറാം നാഥ്കർണി വീണ്ടും നിയമ നിർമാണത്തിനുള്ള നടപടിയിലാണ് സർക്കാറെന്നു കോടതിയെ അറിയിക്കുകയായിരുന്നു. 16ാം ലോക്സഭയുടെ അവസാന വർഷകാല സമ്മേളനത്തിൽ ഇതിനായി പാസാക്കിയ ബിൽ കാലാവധി കഴിഞ്ഞ് അസാധുവായതിനാൽ വീണ്ടും ബിൽ കൊണ്ടുവരേണ്ടിവരുമെന്നാണ് കേന്ദ്രം അറിയിച്ചത്.
തെരഞ്ഞെടുപ്പു സമയത്ത് നാട്ടിലില്ലാത്ത പ്രവാസിവോട്ടർക്ക് പകരക്കാരനെ അധികാരപ്പെടുത്തി സ്വന്തം വോട്ടവകാശം വിനിയോഗിക്കാൻ അനുവദിക്കുന്ന മുക്ത്യാർ വോട്ട് സമ്പ്രദായത്തിന് സമ്മതമാണെന്ന് 2017 ജൂലൈ 22ന് കേന്ദ്രം, സുപ്രീംകോടതിയെ അറിയിച്ചിരുന്നു. പിന്നീട് ഒരു വർഷം നടപടിയൊന്നുമെടുക്കാതിരുന്ന ഒന്നാം മോദി സർക്കാർ കഴിഞ്ഞ ആഗസ്റ്റ് 10ന് ലോക്സഭയിൽ ബിൽ പാസാക്കി. വർഷകാല പാർലമെൻറ് സമ്മേളനം അവസാനിക്കാനിരിേക്കയായിരുന്നു ഇത്. തുടർന്നു നടന്ന ശീതകാല സമ്മേളനത്തിലും ബജറ്റ് സമ്മേളനത്തിലും ബിൽ രാജ്യസഭയിൽ പാസാക്കാൻ സർക്കാർ തയാറായില്ല. ഇതേ തുടർന്ന് 16ാം ലോക്സഭയുടെ കാലാവധി തീർന്നതോടെ പ്രവാസി വോട്ടവകാശ ബിൽ അസാധുവായി.
ലോക്സഭ പാസാക്കിയ ബിൽ ആ ലോക്സഭയുടെ കാലാവധി അവസാനിക്കും മുേമ്പ രാജ്യസഭ പാസാക്കിയില്ലെങ്കിൽ അസാധുവാകുമെന്നാണ് ചട്ടം. അതേസമയം, രാജ്യസഭക്ക് കാലാവധിയില്ലാത്തതിനാൽ അവിടെ ആദ്യം പാസാക്കിയിരുന്നെങ്കിൽ ലോക്സഭയിൽ എപ്പോൾ പാസാക്കിയാലും മതിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.