ന്യൂഡല്‍ഹി: കൃഷിയിടത്തില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ തട്ടി രണ്ടും കൈയും മുറിച്ചുമാറ്റേണ്ടി വന്ന 12കാരന് ഒരുകോടിയിലേറെ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി വിധി. ഹിമാചല്‍പ്രദേശിലെ കാംഗ്ര ജില്ലയില്‍ 2012ലാണ് കേസിനാസ്പദമായ സംഭവം.
ഹിമാചല്‍ സര്‍ക്കാറിന്‍െറ വീഴ്ചമൂലമാണ് കുട്ടിക്ക് ദുര്യോഗം സംഭവിച്ചതെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി ജഡ്ജിമാരായ ജസ്റ്റിസ് ചെലമേശ്വര്‍, എ.എം. സപ്രേ എന്നിവര്‍ മൂന്നു മാസത്തിനകം തുക കുട്ടിയുടെ അക്കൗണ്ടിലേക്ക് കൈമാറാന്‍ ആവശ്യപ്പെട്ടു. കുട്ടി പഠനത്തില്‍ മിടുക്കനായിരുന്നുവെന്നും വലുതായി നല്ലജോലി സമ്പാദിച്ചിരുന്നെങ്കില്‍ പ്രതിമാസം 30,000 രൂപയെങ്കിലും നേടുമായിരുന്നുവെന്നും കോടതിവിധിയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.