ന്യൂഡൽഹി: കുറ്റകൃത്യം നടന്ന സ്ഥലത്തിെൻറ വിഡിയോ, ഫോേട്ടാ എന്നിവ പകർത്താനായി ഡൽഹി പൊലീസ് ഉപയോഗിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ വിദഗ്ധ സംഘം വിലയിരുത്തി റിപ്പോർട്ട് നൽകണമെന്ന് സുപ്രീംകോടതി. കുറ്റാന്വേഷണത്തിൽ സാേങ്കതികവിദ്യ കൂടുതലായി ഉപയോഗപ്പെടുത്താനാണ് ഇൗ നടപടിയെന്നും ഇതു സംബന്ധിച്ചുള്ള വാദംകേൾക്കലിൽ സുപ്രീംകോടതി വ്യക്തമാക്കി.
കുറ്റകൃത്യം നടന്ന സ്ഥലത്തിെൻറ വിഡിയോ പകർത്തൽ നിർബന്ധമാക്കേണ്ടതാണെന്നും ഇതു സ്വീകാര്യമായ തെളിവായി അംഗീകരിക്കാൻ നടപടിവേണമെന്നുമുള്ള ആവശ്യത്തിലാണ് കോടതി ഇക്കാര്യം നിർദേശിച്ചത്. ഇൗ ആപ് വഴി വിഡിയോയും ഫോേട്ടായും പകർത്തുന്നതും അപ്ലോഡ് ചെയ്യുന്നതുമെല്ലാം ഒരുതരത്തിലും കൃത്രിമം നടത്താൻ സാഹചര്യമില്ലാത്തതാകണമെന്ന് വിദഗ്ധ സംഘം പരിശോധിച്ച് കണ്ടെത്തേണ്ടതാണെന്നും കോടതി പറഞ്ഞു. പകർത്തിയവ കാലികവും സാധ്യമെങ്കിൽ ജി.പി.എസ് ലൊക്കേഷനോടു കൂടിയുള്ളതുമായിരിക്കണമെന്നും ഉറപ്പാക്കണം. ഇത്തരം സംവിധാനങ്ങളിലൂടെ ഇവ ക്രിമിനൽ വിചാരണയിൽ വിശ്വസനീയ തെളിവായി പരിഗണിക്കാൻ കഴിയുമെന്ന് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് വിശദീകരിച്ചു.
പിശോധനക്കായി നാഷനൽ പൊലീസ് അക്കാദമിയിൽനിന്നുള്ള മൂന്നു ഉന്നത ഉദ്യോഗസ്ഥരെ വിദഗ്ധ സംഘമായി നിയോഗിക്കണെമന്ന് നിർദേശിച്ച കോടതി, ഇൗ സംഘത്തിന് സൈബർ കുറ്റകൃത്യ ഗവേഷണ രംഗത്തെ വിദഗ്ധരെ ഉപയോഗപ്പെടുത്താമെന്നും വ്യക്തമാക്കി. വിഷയത്തിൽ അമിക്കസ് ക്യൂറിയായി കോടതി നിയോഗിച്ച ഡോ. അരുൺ മോഹെൻറ സേവനവും ഉപയോഗപ്പെടുത്താമെന്ന് കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.